പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളില്‍ കടുവ ഇറങ്ങിയതായി സംശയം; കാല്‍പ്പാടുകള്‍ കണ്ടെത്തി; പുറത്തിറങ്ങാൻ പേടിച്ച് നാട്ടുകാർ; അതീവ ജാഗ്രത..!

Update: 2024-11-20 09:28 GMT

കോഴിക്കോട്: പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളിലായി കടുവയുടെ സാന്നിദ്ധ്യം. സംശയത്തെ തുടര്‍ന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം റിസര്‍വോയറിനോട് ചേര്‍ന്ന പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കടുവയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ ഒടുവിൽ കണ്ടെത്തിയത്.

തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതരും ചേർന്ന് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നു.

കടുവയെ നേരിട്ട് ഇതുവരെ കണ്ടത്തിയില്ലെന്നും. എങ്കിലും എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഇ ബൈജുനാഥ് പറഞ്ഞു. പേരാമ്പ്ര എസ്റ്റേറ്റില്‍ തൊഴിലാളികള്‍ അതിരാവിലെ തന്നെ ജോലിക്കെത്തുന്നവരാണ്. പുലര്‍കാലങ്ങളില്‍ ജോലിയ്ക്ക് പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Tags:    

Similar News