വിറകടുപ്പിൽനിന്നു തീപടർന്നു പൊള്ളലേറ്റു; വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്

Update: 2025-10-24 12:26 GMT

തിരുവനന്തപുരം: വിറകടുപ്പിൽനിന്നു തീപടർന്നു പൊള്ളലേറ്റ് വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം. പേരൂർക്കട ഹരിത നഗർ സ്വദേശികളായ എ.ആന്റണി (81), ഭാര്യ ഷേർളി (73) എന്നിവരാണു മരിച്ചത്. വീടിനു പുറത്തുള്ള വിറകടുപ്പിൽ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്നതിനിടെയാണു ദാരുണമായ സംഭവം.

അടുപ്പിൽനിന്നുള്ള തീ ആന്റണിയുടെ മുണ്ടിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. ആന്റണിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷേർളിയുടെ ദേഹത്തും തീ പിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. മകൻ: ഫെലിക്സ് ആന്റണി. മരുമകൾ: ദർശിനി.

Tags:    

Similar News