വിദേശത്ത് ജോലി വാഗ്‌ദാനം നൽകി തട്ടിപ്പ്; പരാതിക്കാരുടെ കയ്യിൽ നിന്നും പറ്റിച്ചത് ലക്ഷങ്ങൾ; ത​ട്ടി​യെ​ടു​ത്ത പ​ണം കൊ​ണ്ട് ആ​ഡം​ബ​ര ജീ​വി​തം; ട്രാവൽസ്​ ഉ​ട​മ പിടിയിൽ

Update: 2024-12-01 10:42 GMT

കാ​യം​കു​ളം: വിദേശത്ത് ജോലി വാഗ്‌ദാനം നൽകി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. അ​ർ​മേ​നി​യ​യി​ൽ ഡെ​ലി​വ​റി ബോ​യി​യാ​യി വി​സ ന​ൽ​കാ​മെ​ന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കേസിൽ കാ​യം​കു​ളം ര​ണ്ടാം​കു​റ്റി​യി​ൽ സ​ഫി​യ ട്രാവൽസ്​ ഉ​ട​മ ചു​ന​ക്ക​ര ന​ടു​വി​ലേ​മു​റി​യി​ൽ മ​ല​യി​ൽ വീ​ട്ടി​ൽ ഷാ​ൻ (38) ആ​ണ് കാ​യം​കു​ളം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വ​യ​നാ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ 2,56,900 രൂ​പ​യും താ​മ​ര​ക്കു​ളം സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ 1,50,000 രൂപയാണ് പ്രതി തട്ടിയത്.​ കാ​യം​കു​ളം മു​രി​ക്കും​മൂ​ട്ടി​ൽ ഇ​ൻ​ഷാ ട്രാവൽസ്​ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സംഭവത്തിൽ പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി കേ​സ് എ​ടു​ത്തിരുന്നു.

എന്നാൽ സ​ഫി​യ ട്രാവൽസ്​ എ​ന്ന പേ​രി​ൽ പു​തി​യ സ്ഥാ​പ​നം തു​ട​ങ്ങി പ്രതി ത​ട്ടി​പ്പ് തുടരുകയായിരുന്നു. ത​ട്ടി​യെ​ടു​ത്ത പ​ണം കൊ​ണ്ട് ഇയാൾ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യായിരുന്നു. നി​ര​വ​ധി പേ​രി​ൽ​നി​ന്ന്​ ഇ​ത്ത​ര​ത്തി​ൽ പ​ണം വാ​ങ്ങി​യ​താ​യും ആ​ഡം​ബ​ര വീ​ട് നി​ർ​മി​ക്കു​ക​യും ചെ​യ്ത​താ​യും പൊ​ലീ​സ് വ്യക്തമാക്കി. കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി ബാ​ബു​ക്കു​ട്ട​ന്‍റെ നേതൃത്വത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    

Similar News