പുലർച്ചെ ഒരു ഭീകര ശബ്ദം; ഓടിയെത്തി നാട്ടുകാർ; ലേബർ ക്യാംപിന് മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-05-05 09:28 GMT
കൊച്ചി: മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. എറണാകുളം പെരുമ്പാവൂർ ചെറുവേലികുന്നിലാണ് സംഭവം നടന്നത്. അന്യ സംസ്ഥാന തൊഴിലാളി രാഹുൽ ആണ് മരിച്ചത്.
പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം നടന്നത്. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ് ഇവർ.
താമസസ്ഥലത്തിന് തൊട്ടടുത്തുനിന്ന വലിയ തേക്ക് ഒരുഭാഗം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. ലേബർ ക്യാമ്പിനുള്ളിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികൾക്കാണ് അപകടം സംഭവിച്ചത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.