മഴ കനത്തു: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയം മാറ്റി, പുതിയ സമയക്രമം ഇങ്ങനെ

മഴ കനത്തു: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയം മാറ്റി, പുതിയ സമയക്രമം ഇങ്ങനെ

Update: 2025-06-15 15:31 GMT

കൊച്ചി: കൊങ്കണ്‍ വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം ഇന്ന് നിലവില്‍ വരും. എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ നിന്ന് 26 ട്രെയിനുകളാണ് കൊങ്കണ്‍ വഴി പോകുന്നത്. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടുന്നു. സമയമാറ്റം ഒക്ടോബര്‍ 20 വരെ തുടരും. ഉച്ചയ്ക്ക് 1.25ന് എറണാകുളം സൗത്തില്‍ നിന്ന് പുറപ്പെടാറുള്ള ഡല്‍ഹി നിസാമുദീന്‍ മംഗള എക്സ്പ്രസ് (12617) രാവിലെ 10.30നാകും ഇനി മുതല്‍ യാത്ര ആരംഭിക്കുക.

രാവിലെ 5.15ന് പോകാറുള്ള എറണാകുളം സൗത്ത് - പൂനെ എക്‌സ്പ്രസ് (22149) പുലര്‍ച്ചെ 2.15ന് പുറപ്പെടും. ഞായറാഴ്ച തോറുമുള്ള എറണാകുളം സൗത്ത് - അജ്‌മേര്‍ മരുസാഗര്‍ എക്‌സ്പ്രസ് (12977) രാത്രി 8.20ന് പകരം സന്ധ്യക്ക് 6.50 ന് പുറപ്പെടും.സൗത്ത് വഴി കടന്നുപോകുന്ന വിവിധ ട്രെയിനുകളുടെ സമയമാറ്റം ഇങ്ങനെപഴയ സമയമാണ് ബ്രാക്കറ്റില്‍ - നേത്രാവതി (16346) ഉച്ചയ്ക്ക് 1.15 (1.50), തിരുവനന്തപുരം ഡല്‍ഹി രാജധാനി (12431) വൈകിട്ട് 6.30 (രാത്രി 10.30), തിരുനെല്‍വേലി ഹംസഫര്‍ ഗാന്ധിധാം (20923) ഉച്ചയ്ക്ക് 12.55 (2.20), തിരുനെല്‍വേലി-ഹാപ്പ (19577) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-ഇന്ദോര്‍ (20931) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-പോര്‍ബന്തര്‍ (20909) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-യോഗ നഗരി ഋഷികേശ് (22659) രാവിലെ 9.40 (ഉച്ചയ്ക്ക് 12.55), കൊച്ചുവേളി- ചണ്ഡീഗഢ് (12217) രാവിലെ 9.40 (12.55), കൊച്ചുവേളി-അമൃത്സര്‍ (12483) രാവിലെ 9.40 (12.55).പുതിയ സമയക്രമം ഇന്ത്യന്‍ റെയില്‍വേ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും അതുപോലെ ഐആര്‍സിടിസി (കഞഇഠഇ )ആപ്പിലും വെബ്സൈറ്റിലും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

യാത്രക്കാര്‍ സ്വകാര്യ മൊബൈല്‍ ആപ്പുകളെ ആശ്രയിക്കരുത്. അവിടെ പഴയ സമയക്രമമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇത് ട്രെയിന്‍ കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാക്കാന്‍ ഇടയാകുന്നു. ട്രെയിന്‍ സമയം അറിയാന്‍ ഔദ്യോഗിക വെബ്സൈറ്റ്/ആപ്പ് മാത്രം ഉപയോഗിക്കുക.വെബ്‌സൈറ്റ്: https://www.irctc.co.in/nget/train-search, https://enquiry.indianrail.gov.in/mntes/

Tags:    

Similar News