ബൈ​പാ​സി​ലൂടെ പോകുന്നവരെ നോട്ടം വെയ്ക്കും; സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നത് സ്ഥിരം പരിപാടി; പ്രതികളെ പൊക്കി പോലീസ്

Update: 2025-10-22 16:00 GMT

പറശ്ശാല: ചെങ്കവിളയ്ക്ക് സമീപം ഴാക്കുട്ടം-കാരോട് ബൈപ്പാസ് റോഡിൽ സ്കൂട്ടർ യാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി 15,000 രൂപയും വിലകൂടിയ വാച്ചും കവർന്ന കേസിൽ രണ്ടുപേരെ പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തു. ആയിര ചൂരക്കുഴി റോഡരികത്ത് വീട്ടിൽ ബിബിൻ (27), കാരോട് മാവുവിള വീട്ടിൽ സുജൻ (26) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 14ന് രാത്രി 11.30ഓടെയാണ് സംഭവം. ബൈപ്പാസ് റോഡിൽ ചെങ്കവിളയ്ക്ക് സമീപത്തുവെച്ച് സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെ ബിബിനും സുജനും ചേർന്ന് തടയുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി ഇവർ ധരിച്ചിരുന്ന വിലകൂടിയ വാച്ച് ഊരിയെടുക്കുകയും കൈവശം പണമില്ലാതിരുന്നതിനാൽ സമീപത്തുള്ള എടിഎമ്മിൽ കൊണ്ടുപോയി പണം പിൻവലിപ്പിച്ച് വാങ്ങുകയുമായിരുന്നു.

പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യാത്രക്കാരുടെ ഭയം മുതലെടുത്തുള്ള ഈ സംഘം സമാനമായ മറ്റ് കുറ്റകൃത്യങ്ങളിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്

Tags:    

Similar News