പാലക്കാട് കള്ളപ്പണവുമായി രണ്ട് പേര്‍ പിടിയില്‍; ഇവരില്‍ നിന്നും പിടിച്ചെടുത്തത് 17 ലക്ഷം രൂപ; പണത്തിന്റെ ഉറവിടം വ്യക്തമല്ല
Update: 2025-06-01 00:10 GMT
പാലക്കാട്: പുതുശ്ശേരി പ്രദേശത്ത് കള്ളപ്പണവുമായി കടന്നു പോവുകയായിരുന്ന രണ്ടു പേര്‍ പൊലീസ് പിടിയിലായി. കൊടുവായൂര്‍ സ്വദേശി സഹദേവനും മഹാരാഷ്ട്ര സ്വദേശി ആലോംവുമാണ് ശനിയാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റിലായത്. ഇരുവരും നിലവില്‍ കൊടുവായൂരിലാണ് താമസിച്ചിരുന്നത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പതിനേഴുലക്ഷം രൂപയാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്.
ഇതുവരെ പണത്തിന്റെ ഉറവിടം വ്യക്തമല്ല. പണം എവിടെ നിന്നാണ് ഇവര്‍ക്ക് ലഭിച്ചതിനെ കുറിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ പൊലീസ് ആഴത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട് മറ്റ് കേസുകളിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.