സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ നൽകുന്നതിനിടെ ശ്വാസം മുട്ടി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; കേസെടുത്ത് പോലീസ്; ഞെട്ടൽ മാറാതെ നാട്ടുകാർ; സംഭവം കാക്കൂരിൽ

Update: 2025-07-06 17:07 GMT

കോഴിക്കോട്: സുന്നത്ത് കർമ്മത്തിനായുള്ള അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് കാക്കൂരിലാണ് സംഭവം നടന്നത്. കാക്കൂരിലെ കോ-ഓപ്പറേറ്റീവ് ക്ലിനിക്കിൽ വച്ചാണ് കുഞ്ഞിന് സുന്നത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയത്.

അനസ്തേഷ്യ നൽകിയതിനെ തുടർന്ന് കുഞ്ഞിന് ശ്വാസതടസം ഉണ്ടായി. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Tags:    

Similar News