ഇന്ത്യന്‍ പൗരനെ കൊന്നതിന് റിനാഷിന് വധശിക്ഷ; മുരളീധരന്‍ കൊന്നത് മാനസിക വിഭ്രാന്തിയുണ്ടായിരുന്ന ഇന്ത്യാക്കരാനെ; യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കുമ്പോള്‍

Update: 2025-03-06 05:39 GMT

ദുബായ്: യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കുമ്പോള്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വിദേശകാര്യ വകുപ്പ്. എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിച്ചു.

കൊലപാതക കുറ്റത്തിനാണു വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യന്‍ പൗരനെ വധിച്ചതിനാണ് മുരളീധരന്‍ വിചാരണ നേരിട്ടത്. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സൗകര്യം ഒരുക്കും. സാധ്യമായ എല്ലാ നിയമസഹായവും നല്‍കിയിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദയാഹരജി കോടതി തള്ളിയ സാഹചര്യത്തില്‍ ഫെബ്രുവരി 28 നാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.

രണ്ട് പേരെയും കൊലപാതക കുറ്റത്തിനാണ് യുഎഇ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് യുഎഇയിലെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചിരുന്നു. മുഹമ്മദ് റിനാഷ് യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. മുരളീധരന്‍ ഇന്ത്യന്‍ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്.

മാനസിക വിഭ്രാന്തിയുള്ള വ്യക്തിയില്‍ നിന്ന് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും നേരത്തെ ഒരുതരത്തിലുള്ള കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മുരളീധരന്റെ മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Similar News