'കലിപ്പ് തന്നെ..'; മയക്കുമരുന്ന് കേസിൽ ജ്യാമത്തിലിറങ്ങി; പ്രതി ഉത്സവ പറമ്പിലെത്തിയത് വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങളുമായി; ആളുകൾ കുതറിയോടി; കൈയ്യോടെ പൊക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-03-06 07:49 GMT
ആലപ്പുഴ: നാട്ടുകാരെ ഭീതിയിലാഴ്ത്തി ഉത്സവ പറമ്പിൽ മാരകായുധങ്ങളുമായി എത്തിയ യുവാവ് അറസ്റ്റിൽ. വടക്കനാര്യാട് സ്വദേശി ആദവത്ത് (20) നെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് പടയണിമേളത്തിൽ പങ്കെടുക്കുന്നതിനിടെയാണ് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി പ്രതിയെ പോലീസ് കൈയ്യോടെ പൊക്കിയത്.
മയക്കുമരുന്ന് കൈവശം വച്ചതിന് മാരാരിക്കുളം, മണ്ണഞ്ചേരി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. മൂന്ന് മാസം മുമ്പ് പാതിരപ്പള്ളി ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ തലയ്ക്ക് ബിയർ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ജാമ്യമെടുത്തിലിറങ്ങിയതാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.