വിവാഹ വാഗ്ദാനം നൽകി നാലു വര്‍ഷമായി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; പിടിയിലായ ചെറുപുഴക്കാരൻ കെ.പി. റബീൻ നിരവധി ലഹരികേസുകളിൽ പ്രതി
By : സ്വന്തം ലേഖകൻ
Update: 2025-09-19 12:54 GMT
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കേസിൽ ചെറുപുഴ സ്വദേശി കെ.പി. റബീനാണ് പിടിയിലായത്. കഴിഞ്ഞ നാല് വർഷമായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയായ റബീൻ നിരവധി ലഹരികേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. നിലവിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി വരികയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.