എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി അംഗങ്ങൾ പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം നഷ്ടമായി യുഡിഎഫ്
By : സ്വന്തം ലേഖകൻ
Update: 2024-10-04 07:44 GMT
തിരുവനന്തപുരം: വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്. പഞ്ചായത്തിലെ പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമെതിരെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് മൂന്ന് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തു. തുടര്‍ന്നാണ് അവിശ്വാസം പാസായത്. അവിശ്വാസ പ്രമേയത്തിന്‍റെ വോട്ടെടുപ്പിൽ നിന്ന് യുഡിഎഫ് അംഗങ്ങളും എസ്‍ഡിപിഐ അംഗവും വിട്ടുനിന്നും.