സര്‍ക്കാര്‍ വാര്‍ഷികാഘോഷം : ധൂര്‍ത്തിലും ആഡംബരത്തിലും പ്രതിഷേധം; മെയ് 20ന് യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് എം എം ഹസന്‍

മെയ് 20ന് യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് എം എം ഹസന്‍

Update: 2025-05-08 12:27 GMT

തിരുവനന്തപുരം: നൂറുകോടിലധികം ചെലവാക്കി വാര്‍ഷികം ആഘോഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധൂര്‍ത്തിലും ആഡംബരത്തിലും പ്രതിഷേധിച്ച് മെയ് 20ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു.

അന്നേ ദിവസം വൈകുന്നേരം 5ന് എല്ലാ ജില്ല ആസ്ഥാനങ്ങളിലും നിയോജകമണ്ഡലങ്ങളിലും കരിങ്കൊടി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തും. മെയ് 13ന് കൊച്ചിയില്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധറാലി മാറ്റിവെച്ചതായും എം എം ഹസന്‍ അറിയിച്ചു.

Tags:    

Similar News