'വേവ് കുറവാണല്ലോ ഡാ...'; പ്രസാദമായി നൽകിയ ഉണ്ണിയപ്പം മോശമെന്ന് പരാതി; ഫോണിലൂടെ പൂര തെറിവിളി; കോൾ റെക്കോർഡ് ചെയ്തപ്പോൾ സംഭവിച്ചത്!

Update: 2025-04-24 14:59 GMT

പത്തനംതിട്ട: ഉണ്ണിയപ്പം വളരെ മോശമെന്ന് പറഞ്ഞതിന് തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് പൊക്കി. ഫോൺ റെക്കോര്‍ഡ് സഹിതം നൽകിയ പരാതിയിലാണ് നടപടി എടുത്തത്.

ഏനാത്ത് കടമ്പനാട് വടക്ക് പാലത്തുണ്ടിൽ വീട്ടിൽ ഷൈജുവാണ്‌ പിടിയിലായത്. ഒരു പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ചാണ് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പം മോശമാണെന്ന് പറഞ്ഞ് ഇയാൾ അരുൺ നിവാസിൽ അരുൺ സുദർശനനെയാണ് രാത്രി 9.30 ന് ഫോണിലൂടെ അസഭ്യം വിളിച്ചത്. തുടർന്ന് വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ കാൾ അരുൺ റെക്കോർഡ് ചെയ്ത് ഷൈജുവിന്റെ സഹോദരൻ ബൈജുവിന് അയച്ചുകൊടുത്തിരുന്നു. തുടർന്നാണ് പോലീസിനെ വിവരം അറിയിച്ച് നടപടി എടുത്തത്.

Tags:    

Similar News