വാഗമണ്ണിലെ ചില്ലുപാലം തുറന്നു; ആദ്യ ദിനം എത്തിയത് അറുനൂറിലധികം സഞ്ചാരികള്‍

വാഗമണ്ണിലെ ചില്ലുപാലം തുറന്നു; ആദ്യ ദിനം എത്തിയത് അറുനൂറിലധികം സഞ്ചാരികള്‍

Update: 2024-10-09 01:09 GMT

ഇടുക്കി: വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ് ബ്രിഡ്ജിന്റെ) പ്രവര്‍ത്തനം പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തില്‍ കയറാനെത്തിയത്. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പാലം വീണ്ടും തുറക്കുന്നത്. നാല്‍പത് അടി നീളത്തിലും നൂറ്റിയന്‍പത് അടി ഉയരത്തിലും കാന്റിലിവര്‍ മാതൃകയില്‍ നിര്‍മിച്ച ഗ്ലാസ്സ് ബ്രിഡ്ജ് സഞ്ചാരികളുടെ പ്രിയ ഇടം ആണ്.

കഴിഞ്ഞ മഴക്കാലത്ത് സുരക്ഷയെ മുന്‍നിര്‍ത്തി പാലം അടച്ചിടാന്‍ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒന്നു മുതല്‍ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. കോഴിക്കോട് എന്‍. ഐ. ടിയിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.

ഒരു സമയം 15 പേരെ മാത്രമേ അനുവദിക്കുകയുള്ളു. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയില്‍ പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ സഞ്ചാരികള്‍ക്ക് ചില്ല് പാലത്തില്‍ പ്രവേശിക്കാം. ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.

Tags:    

Similar News