കര്‍ക്കടക വാവ്: വിവിധ പുണ്യ കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി; ആലുവയിലും തിരുനെല്ലിയിലും തിരുവല്ലം ക്ഷേത്രത്തിലും വന്‍ തിരക്ക്
By : സ്വന്തം ലേഖകൻ
Update: 2025-07-24 08:33 GMT
തിരുവനന്തപുരം : കര്‍ക്കടക വാവ് ദിനം വിവിധ പുണ്യ കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. വിവിധ ക്ഷേത്രങ്ങളിലും നദികളിലുമാണ് പിതൃക്കള്‍ക്ക് ആത്മശാന്തി തേടി ബലിയിട്ടത്. ആലുവ മണപ്പുറം, വയനാട് തിരുനെല്ലി, വര്‍ക്കല പാപനാശം, തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, കോഴിക്കോട് വരക്കല്‍, പറശ്ശനിക്കടവ് മുത്തപ്പന് ക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണത്തിന് നല്ല തിരക്ക് അനുഭവപ്പെട്ടു. എല്ലായിടങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഭക്തര്‍ക്ക് ബലിയിടാന്‍ സുഗമമായി എത്തുന്നതിനായി പൊലീസ് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.