'എന്റെ മാലയും താലിയും കാണ്മാനില്ല'; രാത്രി പത്തരയ്ക്ക് ശേഷമെത്തിയ കള്ളനെ തേടി പരാതി നല്കി വീണ എസ്.നായര്‍
'എന്റെ മാലയും താലിയും കാണ്മാനില്ല'
By : സ്വന്തം ലേഖകൻ
Update: 2025-10-29 10:32 GMT
തിരുവനന്തപുരം: മാലയും താലിയും കാണ്മാനില്ലെന്ന പരാതിയുമായി കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ്.നായര്‍. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാലയും താലിയും കാണാതായ വിവരം വീണ എസ് നായര്‍ പങ്കുവച്ചിരിക്കുന്നത്. 26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം മാലയും താലിയും കാണ്മാനില്ലെന്നാണ് വീണ പറയുന്നത്.
വീണയുടെ കുറിപ്പ്:
26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാണ്മാനില്ല. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.മാലയുടെ ചിത്രം ചുവടെ ചേര്‍ക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയില്‍ പെടുന്നെങ്കില്‍ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. Contact @തിലകന് 8921285681