കുടുംബവഴക്കിനിടെ ഭാര്യയെ കൊടുവാളുകൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍; വാസു സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ആളെന്ന് നാട്ടുകാര്‍
കുടുംബവഴക്കിനിടെ ഭാര്യയെ കൊടുവാളുകൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: കുഴല്‍മന്ദത്തിന് സമീപം മാത്തൂര്‍ പല്ലഞ്ചാത്തനൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര(55) യെയാണ് ഭര്‍ത്താവ് വാസു കൊടുവാള്‍ കൊണ്ടു കഴുത്തില്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കൊലപാതക സമയത്ത് വീട്ടില്‍ ഇവരുടെ മക്കള്‍ ആരും ഇല്ലായിരുന്നു. ഇന്ദിര സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭര്‍ത്താവ് വാസുവിനെ കുഴല്‍മന്ദം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നലെ വൈകീട്ട് വാസുവും ഇന്ദിരയും തമ്മില്‍ വഴക്ക് നടന്നിരുന്നു. ഇന്ന് രാവിലെ മക്കള്‍ ജോലിക്കായി പുറത്തുപോയ സമയത്ത് വാസു വീണ്ടും ഇന്ദിരയുമായി വഴക്കിടുകയും കൊടുവാള്‍ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. വാസു സ്ഥിരമായി മദ്യപിച്ച് വന്ന് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.