മം​ഗളൂരുവിൽ യുവ വെറ്ററിനറി ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സംശയം; കാരണം വ്യക്തമല്ല; വേദനയോടെ കുടുംബം

Update: 2025-08-06 09:13 GMT

മം​ഗളൂരു: യുവ വെറ്ററിനറി ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മം​ഗളൂരുവിലാണ് സംഭവം നടന്നത്. പുത്തൂർ ബപ്പലഗുഡ്ഡെ സ്വദേശി കീർത്തന ജോഷി (27)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ വസതിയിലാണ് സംഭവം നടന്നത്. യുവതി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നി​ഗമനം. മറ്റ് വിവരങ്ങൾ ലഭ്യമല്ലെന്നും പോലീസ് പറഞ്ഞു.

ചാർട്ടേഡ് അക്കൗണ്ടന്റ് ഗണേഷ് ജോഷിയുടെ മകളാണ് കീർത്തന. കീർത്തന ജോഷിയുടെ മൃതദേഹം പുത്തൂരിലെ വസതിയിൽ എത്തിച്ചു. വെറ്ററിനറി സയൻസിൽ എംഡി പൂർത്തിയാക്കിയ ഡോ. കീർത്തന ജോഷി പുത്തൂർ, കൊല്ലൂർ, മംഗളൂരു എന്നിവിടങ്ങളിൽ സ്വകാര്യമായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. അമ്മ വീണ ജോഷി, സഹോദരി ഡോ. മേഘന ജോഷി.

Tags:    

Similar News