'രാജാവിന് എന്ത് ക്യു..'; റെയിൽവേ ഗേറ്റ് അടച്ചതും ട്രാക്കിലേക്ക് ഓടിക്കയറി അതിഥി; ഏറെ നേരെത്തെ പരിഭ്രാന്തിക്കൊടുവിൽ സംഭവിച്ചത്

Update: 2025-08-13 17:35 GMT

പാലക്കാട്: റെയിൽവേ പാതയിൽ വാടാനാംകുറുശ്ശി റയിൽവേ ഗേറ്റ് അടച്ച സമയത്ത് കാട്ടുപന്നി ട്രാക്കിലേക്ക് ഓടിക്കയറിയത് പരിഭ്രാന്തിക്ക് ഇടയാക്കി. പാലക്കാട് - പട്ടാമ്പി ഭാഗത്താണ് സംഭവം നടന്നത്. ട്രെയിൻ എത്താനിരിക്കെ കാട്ടുപന്നി റെയിൽവേ ഗേറ്റിനകത്ത് കുടുങ്ങിയത് യാത്രക്കാർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

കാൽനടയായി ട്രാക്ക് മുറിച്ചു കടക്കുന്നവർക്ക് നേരെ പാഞ്ഞടുത്തെങ്കിലും അപകടമൊന്നും ഉണ്ടായില്ല. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും ഗേറ്റിന് സമീപം കാത്തുനിൽക്കെ, ഒരു കാട്ടുപന്നി പെട്ടെന്ന് ട്രാക്കിലേക്ക് ഓടിക്കയറുകയായിരുന്നു. കാഴ്ചക്കാർ ബഹളം വെച്ചപ്പോൾ പന്നി ഓടി മാറുകയായിരുന്നു.

Tags:    

Similar News