തിരക്കേറിയ റോഡില്‍ സ്ത്രീയുടെ നിസ്‌കാരം; കസ്റ്റഡിയിലെടുത്ത് പോലീസ്; സംഭവം പാലക്കാട്

തിരക്കേറിയ റോഡില്‍ സ്ത്രീയുടെ നിസ്‌കാരം; കസ്റ്റഡിയിലെടുത്ത് പോലീസ്; സംഭവം പാലക്കാട്

Update: 2026-01-28 11:09 GMT

പാലക്കാട്: പാലക്കാട് നടുറോഡില്‍ നിസ്‌കരിച്ച് സ്ത്രീ. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. തുടര്‍ന്ന് സൗത്ത് പൊലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തര്‍ക്കം ജനത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാനാണ് റോഡില്‍ നിസ്‌കരിച്ചതെന്ന് സ്ത്രീയുടെ വിശദീകരണം. ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തേക്കും എന്നാണ് വിവരം.

Tags:    

Similar News