പെയിൻ്റിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണു; കോൺക്രീറ്റ് പാളിയിലെ കമ്പി തുളച്ചു കയറി തൊഴിലാളിക്ക് പരിക്ക്

Update: 2025-07-20 14:02 GMT

പാലക്കാട്: പാലക്കാട് കെട്ടിടത്തിൽ നിന്ന് വീണ തൊഴിലാളിയുടെ ശരീരത്തിൽ കമ്പി തുളച്ചു കയറി പരിക്ക്. ആലത്തൂർ സ്വദേശി നാസറിനാണ് പരിക്കേറ്റത്. മേപ്പറമ്പിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ പെയിൻ്റിങ് ജോലിക്കിടെയായിരുന്നു അപകടമുണ്ടായത്. ഉയരത്തിൽ നിന്ന കഫോൾഡ് തകർന്ന് താഴേക്ക് വീണ തൊഴിലാളിയുടെ താഴെയുള്ള ശരീരത്തിൽ കോൺക്രീറ്റ് പാളിയിലെ കമ്പി തുളച്ചു കയറുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    

Similar News