വഴിയിൽ വീണു പോയി; പിന്നാലെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി അപകടം; യുവാവിന് ദാരുണാന്ത്യം; സംഭവം വടക്കൻ പറവൂരിൽ

Update: 2025-03-08 10:40 GMT

കൊച്ചി: വഴിയിൽ വീണു കിടന്ന യുവാവിൻ്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം. വടക്കൻ പറവൂർ സ്വദേശി മാറാത്തിപറമ്പിൽ പ്രേംകുമാർ(40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ വടക്കൻ പറവൂരിലേ സ്റ്റേഡിയം റോഡിലായിരുന്നു ദാരുണ അപകടം നടന്നത്. കാർ ഇടിച്ച ടാക്സി ഡ്രൈവർ തന്നെ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.

ഗുരുതര പരിക്കേറ്റ പ്രേംകുമാറിനെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഇയാൾ വീണു കിടക്കുന്നത് കാണാതെ കാർ ദേഹത്തിലൂടെ കയറിയതെന്നാണ് സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News