കൈ ഞരമ്പ് ബ്ലേഡുകൊണ്ട് മുറിച്ച ശേഷം പുഴയിൽ ചാടി; വിദ്യാർത്ഥി മരിച്ചു; സംഭവം കോഴിക്കോട്
By : സ്വന്തം ലേഖകൻ
Update: 2024-10-29 13:05 GMT
കോഴിക്കോട്: പുഴയിൽ ചാടിയ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കണയങ്കോടാണ് സംഭവം നടന്നത്. മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. മൃതദേഹം പാലത്തിന് അടുത്ത് നിന്ന് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. പുഴയിലേക്ക് ചാടുന്നതിന് മുൻപ് കൈ ഞരമ്പ് ബ്ലേഡുകൊണ്ട് മുറിച്ചിരുന്നു.
ഉടനെ തന്നെ വിവരമറിഞ്ഞ് വേഗത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ മത്സ്യതൊഴിലാളികളുടെ വലയിൽ ഇയാൾ കുടങ്ങുകയായിരുന്നു.
ഉടൻ തന്നെ ഫയർഫോഴ്സിൻ്റെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ഇപ്പോൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.