യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് താലൂക്കോഫീസിലെ അറ്റൻഡർ
By : സ്വന്തം ലേഖകൻ
Update: 2024-10-24 16:26 GMT
ഷൊർണൂർ: വീടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കവളപ്പാറ കാരക്കാട് മുല്ലക്കൽ സന്തോഷിനെ (34) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്കോഫീസിലെ അറ്റൻഡന്റാണ് അദ്ദേഹം.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സന്തോഷ് വ്യാഴാഴ്ച ഉച്ചവരെ പുറത്തിറങ്ങാത്തതിനെത്തുടർന്ന് അമ്മ സുമതിയും അയൽവാസിയും ചേർന്ന് വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല.
ശേഷം വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസ് നിഗമനമെന്ന് ഇൻസ്പെക്ടർ വി. രവികുമാർ വ്യക്തമാക്കി. സഹോദരി കൊല്ലപ്പെട്ടതിനെത്തുടർന്ന് സന്തോഷിന് സർക്കാർ റവന്യൂവകുപ്പിൽ ജോലി നൽകുകയായിരുന്നു.