മാനന്തവാടിയിലേക്ക് കുതിച്ച കെഎസ്ആർടിസി ബസ്; പൊടുന്നനെ മുൻ സീറ്റിൽ നിന്നും നിലവിളി ശബ്ദം; ചില്ല് തകർത്ത് യുവാവിന്റെ സിനിമ സ്റ്റൈൽ എടുത്തുചാട്ടം; തലയ്ക്ക് ഗുരുതര പരിക്ക്; കാരണം വ്യക്തമല്ല

Update: 2025-06-16 12:03 GMT

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷൻ ആണ് ചാടിയത്. തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് ഇയാൾ പുറത്തേക്ക് എടുത്ത് ചാടിയത്. മാനന്തവാടി ദ്വാരകയിൽ വച്ചാണ് ഇയാൾ പുറത്തേക്ക് ചാടിയത്.

തലയ്ക്ക് വളരെ ഗുരുതരമായി പരിക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നിന്ന് കയറിയ ഇയാൾ ചുണ്ടേൽ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബസ് ജീവനക്കാർ പറയുന്നു.

Tags:    

Similar News