ട്രാഫിക് നിയമം തെറ്റിച്ചെത്തിയത് ചോദ്യം ചെയ്തു; പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു: യുവാവ് കസ്റ്റ‍ഡിയിൽ; സംഭവം കുന്നംകുളത്ത്

Update: 2025-06-29 17:09 GMT

കുന്നംകുളം: നഗരത്തിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ചു. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മഹേഷിനെയാണ് കാറിലെത്തിയ യുവാവ് ആക്രമിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

കുന്നംകുളം പട്ടാമ്പി റോഡിൽ നിന്നും ഗുരുവായൂർ റോഡിലേക്ക് വൺവേ തെറ്റിച്ചെത്തിയ കാറിനെ ഈ സമയം ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ തടയുകയായിരുന്നു.

സംഭവത്തിൽ പ്രകോപിതനായ കാർ ഡ്രൈവർ തൃത്താല സ്വദേശി നസറുദ്ദീൻ പോലീസുകാരനെ ആക്രമണം നടത്തിയത്. മർദ്ദനത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Tags:    

Similar News