ഹൗസ്‌ബോട്ടില്‍ നിന്നു കായലില്‍ വീണ് യുവാവ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍

ഹൗസ്‌ബോട്ടില്‍ നിന്നു കായലില്‍ വീണ് യുവാവ് മരിച്ചു

Update: 2024-10-14 00:05 GMT

ആലപ്പുഴ: യുവാവ് ഹൗസ്‌ബോട്ടില്‍ നിന്നു കായലില്‍ വീണ് മരിച്ചു. കോട്ടയം കാഞ്ഞിരത്താനം ഓമല്ലൂര്‍ മാച്ചേരി പാറയില്‍ രാജീവ് രാഘവന്‍ (40) ആണു മരിച്ചത്. പുന്നമടയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. പത്തംഗ സംഘത്തിനൊപ്പം യുവാവ് ഹൗസ് ബോട്ടില്‍ കായല്‍ സവാരിക്കെത്തിയത്. പുന്നമട ഫിനിഷിങ് പോയിന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടിലാണ് ഇവര്‍ രാത്രി താമസിച്ചത്.

രാവിലെ ഒന്‍പതോടെ കായല്‍യാത്ര ആരംഭിക്കാനിരിക്കെയാണ് രാജീവിനെ കാണാത്തത് ശ്രദ്ധയില്‍പെട്ടത്. സംസ്‌കാരം ഇന്നു 4ന് വീട്ടുവളപ്പില്‍. ഭാര്യ: രഞ്ജിനി. മക്കള്‍: നിരഞ്ജന, നിവേദ്യ.

Tags:    

Similar News