റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം; പോലീസ് സ്ഥലത്തെത്തി; സംഭവം കണ്ണൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-10-16 13:00 GMT
കണ്ണൂര്‍: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തിലങ്കേരി കുണ്ടോട് റോഡരികിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂര്‍ മട്ടന്നൂർ കളറോഡ് സ്വദേശി സിദ്ധാർത് ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടുനൽകുമെന്നും അറിയിച്ചു.