'വികൃതിയൊന്നും ഇല്ലാത്ത പണ്ടത്തെ ഒരു പാവം കുട്ടി'; തന്റെ കുട്ടിക്കാല ചിത്രം ശിശുദിനത്തില്‍ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്; പുലി നഖത്തിന്റെ പേരില്‍ വനം വകുപ്പ് പ്രശ്നം ഉണ്ടാക്കുമോ എന്ന് രസികന്മാര്
വികൃതിയൊന്നും ഇല്ലാത്ത പണ്ടത്തെ ഒരു പാവം കുട്ടി
തിരുവനന്തപുരം: ശിശുദിനത്തില്‍ തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. 'വികൃതിയൊന്നും ഇല്ലാത്ത പണ്ടത്തെ ഒരു പാവം കുട്ടി, ശിശുദിനാശംസകള്‍' എന്നായിരുന്നു ചിത്രത്തിനൊപ്പം മന്ത്രി കുറിച്ചത്.
കാലില്‍ കാല് കയറ്റിവെച്ച് ടീഷര്‍ട്ടും തൊപ്പിയും ധരിച്ചുള്ള മന്ത്രിയുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഇത്. തലയില്‍ ഒരുതൊപ്പി, ബനിയനും നിക്കറും വേഷം, കഴുത്തില്‍ പുലി നഖം മാലയും ധരിച്ചിരിക്കുന്ന ചിത്രമാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. കണ്ണ് അന്നും ഇന്നും ഒരുപോലെ, ഈ ശിശുദിനത്തില്‍ തന്നെ ആ കുഞ്ഞ് സഖാവിന്റെ പടം വന്നല്ലോ,വലിയ ഒരു ശിശു ദിനാശംസകള്‍ എന്നിങ്ങനെയാണ് കമന്റുകള്‍.
എന്തായാലും മന്ത്രിയുടെ പഴയചിത്രം സാമൂഹികമാധ്യമങ്ങളില്‍ ഹിറ്റായി. രസകരമായ കമന്റുകളും വരുന്നു. ' ആ പുലിപ്പല്ലും ഇട്ടുള്ള ഇരുപ്പ് കണ്ടാലേ അറിയാം, ആള് ഭാവിയില്‍ പുലിയാകുമെന്ന്' എന്നായിരുന്നു ഒരാളുടെ കമന്റ്. മന്ത്രി ഇന്നാണ് പാവമെന്നും കുഞ്ഞുനാളത്തെ ഫോട്ടോയില്‍ കുറുമ്പത്തരം കാണുന്നുണ്ടെന്നും മറ്റൊരാളും കമന്റ് ചെയ്തു. പുലിനഖത്തിന്റെ പേരില്‍ വനംവകുപ്പ് പ്രശ്നമുണ്ടാക്കുമോ എന്ന രീതിയിലും കമന്റുകള്‍ വരുന്നു