കസേരയോട് വല്ലാത്ത ഇഷ്ടം, ഒഴിഞ്ഞുതരില്ല; കോഴിക്കോട് ഡി എം ഒ ഓഫീസില്‍ കസേരയ്ക്കായി വടംവലി; പഴയ ഡി എം ഒ ഇരിപ്പുറപ്പിച്ചതോടെ കസേര കിട്ടാതെ വലഞ്ഞ് പുതിയ ആള്‍; ഒടുവില്‍ സംഭവിച്ചത്

കോഴിക്കോട് ഡി എം ഒ ഓഫീസില്‍ കസേരയ്ക്കായി വടംവലി

Update: 2024-12-23 13:31 GMT

കോഴിക്കോട്: കോഴിക്കോട് ഡി എം ഒ ഓഫീസില്‍ കസേരയ്ക്കായി 'അടി'.ഒരേ സമയം രണ്ട് ഉദ്യോഗസ്ഥര്‍ ഡി എം ഒ ആയി ഓഫീസില്‍ എത്തിയതോടെയാണ് കസേരക്കായി വടംവലിയുണ്ടായത്.

സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി എം ഒ തയ്യാറായില്ല. സ്ഥലം മാറ്റത്തില്‍ കോഴിക്കോട് ഡി എം ഒ രാജേന്ദ്രന്‍ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഓഫീസില്‍ എത്തിയത്.

ഏറെ നേരം രണ്ട് പേരും ഡി എം ഒയുടെ കാബിനില്‍ ഇരിക്കുകയായിരുന്നു. രാജേന്ദ്രന്‍ കസേര ഒഴിഞ്ഞ് കൊടുക്കാതെ വന്നതോടെ ആശാദേവി ഓഫീസില്‍ നിന്ന് മടങ്ങി.

Tags:    

Similar News