നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും വയറിങ്, പ്ലംബിംഗ് സാമഗ്രികളുടെ മോഷണം; ഒടുവില്‍ കള്ളന്‍ സി.സി.ടിവിയില്‍ പതിഞ്ഞു; എത്തിയത് വ്യാജ നമ്പര്‍ പ്ലേറ്റുള്ള സ്‌കൂട്ടറില്‍
ഒടുവില്‍ കള്ളന്‍ സി.സി.ടിവിയില്‍ പതിഞ്ഞു
മലപ്പുറം: നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും വ്യാപകമായി വയറിങ്, പ്ലബിംഗ് സാമഗ്രികള്‍ മോഷണം നടത്തുന്ന കള്ളന്‍ ഒടുവില്‍ സി.സി.ടിവിയില്‍ പ്പെട്ടു. വ്യാജ നമ്പര്‍ പ്ലേറ്റുള്ള സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് രണ്ടു ലക്ഷം രൂപയുടെ വയറിങ്, പ്ലബിംഗ് സാമഗ്രികളാണ് കവര്‍ന്നത്. മലപ്പുറം മേലേ ചേളാരിയിലെ ഡിഎംഎസ് ആശുപത്രി വളപ്പിലെ നിര്‍മാണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.10ന് ആണ് സംഭവം. സ്‌കൂട്ടറിലെ നമ്പര്‍ ഒരു കാറിന്റേതാണെന്ന് പിന്നീട് പോലീസ് ഓദ്യോഗികമായി സ്ഥിരീകരിച്ചു.
ആളെ കണ്ടെത്താന്‍ സി സി ടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തിലാണു ഇതേ പ്രതി മറ്റൊരിടത്തെ ക്ലിനിക്കില്‍ നിന്ന് വയറിങ് സാധനങ്ങള്‍ കവര്‍ന്ന് മടങ്ങുന്നതായും പോലീസ് സ്ഥിരീകരിച്ചത്. ഈ മോഷണ ദൃശ്യത്തിന്റേയു സി.സി.ടി.വി പൊലീസിനു ലഭിച്ചു. കോപ്പര്‍ എര്‍ത്ത് സ്ട്രിപ് ആണ് പ്രധാനമായും കൊണ്ടുപോയത്. കേബിള്‍, ടാപ്, പൈപ്പ് എന്നിവയും കവര്‍ന്നു.
കെട്ടിടത്തിലെ വയറിങ്, പ്ലമിങ് കരാര്‍ എടുത്ത നെഫ്സാന്‍ എന്‍ജിനീയറിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ് മോഷണം പോയ വസ്തുക്കള്‍. മോഷ്ടാവ് എത്തുമ്പോള്‍ സ്ഥലത്ത് 2 തൊഴിലാളികള്‍ ഉണ്ടായിരുന്നു. കമ്പനി ജീവനക്കാരനാണെന്ന രീതിയില്‍ സംസാരിച്ച മോഷ്ടാവ് തൊട്ടടുത്ത പണിസ്ഥലത്തേക്ക് സാധനങ്ങള്‍ വേണമെന്ന് അറിയിച്ചാണ് സാധനങ്ങള്‍ ചാക്കില്‍ നിറച്ചത്.
ചാക്കുകെട്ട് കെട്ടിടത്തിനു താഴെ എത്തിച്ച് സ്‌കൂട്ടറില്‍ കയറ്റുന്നതു കണ്ടപ്പോള്‍ തൊഴിലാളികള്‍ക്ക് സംശയം തോന്നി ചോദ്യംചെയ്തെങ്കിലും മോഷ്ടാവ് സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു.ആശുപത്രി പിആര്‍.ഒ എം.കെ.അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ആറു മാസത്തിനിടെ ആശുപത്രി വളപ്പില്‍നിന്ന് മൂന്നിലേറെ തവണ വയറിങ് സാമഗ്രികളും മറ്റും നഷ്ടപ്പെട്ടതായാണ് പരാതി.
സമാനമായി മറ്റൊരു രീതിയില്‍ സ്ഥിരമായി മോഷണം നടത്തിയ പ്രതിയെ വെളിയങ്കോട് പോലീസ് പിടികൂടിയിരുന്നു. വെള്ളിയാഴ്ചകളില്‍ റോഡരികിലെ പള്ളികളിലേക്ക് വെള്ള മുണ്ടും വെള്ള ഷര്‍ട്ടും മാസ്‌കും ധരിച്ച് നിസ്‌കാരത്തിന് എന്ന വ്യാജേന എത്തി മോഷണം നടത്തുന്ന വിരുതനെയാണു വെളിയങ്കോട് ടൗണ്‍ ജുമാ മസ്ജിദില്‍വെച്ചു പിടികൂടിയത്. ജുമുഅ നിസ്‌കാരത്തിന് എത്തിയ കോട്ടക്കല്‍ സ്വദേശി ഫൈസല്‍ പള്ളി പരിസരത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ഡാഷ് ബോര്‍ഡ് കുത്തിത്തുറന്ന് കളക്ഷന്‍ തുകയായായ 46000 രൂപയോളം കവര്‍ന്ന കേസിലെ പ്രതികൂടിയാണ് പിടിയിലായത്.
പൊന്നാനി നഗരത്തില്‍ താമസിക്കുന്ന പോക്കരകത്ത് സമീറിനെ (45) യാണ് അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷം മുമ്പ് പൊന്നാനി പരിസര പ്രദേശങ്ങളിലും പാലപ്പെട്ടിയിലും സമാന രീതിയില്‍ പ്രതി മോഷണം നടത്തിയിട്ടുണ്ട്.ചെറിയ തുക നഷ്ടപ്പെട്ടത് മൂലം പരാതിപ്പെടാത്തവരും ഉണ്ട്.പ്രതി വെള്ളിയാഴ്ചകളില്‍ റോഡരികിലെ പള്ളികളിലേക്ക് വെള്ള മുണ്ടും വെള്ള ഷര്‍ട്ടും മാസ്‌കും ധരിച്ച് നിസ്‌കാരത്തിന് എന്ന വ്യാജേന വരികയും പള്ളിയില്‍ എല്ലാവരും നിസ്‌കാരത്തില്‍ ഏര്‍പ്പെടുന്ന സമയം പരിസരത്ത് ആളില്ലാത്ത തക്കം നോക്കി ഓട്ടോറിക്ഷകളിലൂം മറ്റും കയറി ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരിക്കുന്ന പണവും മറ്റും കവര്‍ന്ന് നിസ്‌കാരം നടത്താതെ നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങി വരുന്നവരുടെ ഒപ്പം നടന്നു പോവുകയുമാണ് ചെയ്യുന്നത്.
നിരവധി സ്ഥലങ്ങളില്‍ പ്രതിക്ക് സമാന രീതിയില്‍ ഉള്ള കേസുകള്‍ ഉള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞു. വെളിയങ്കോട് ടൗണില്‍ വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി യില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പൊലീസ് സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിച്ച് നടത്തിയ നീക്കങ്ങളില്‍ പ്രതിയെ തിരിച്ചറിയാന്‍ സഹായകമായ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.സാധാരണക്കാരായ കളക്ഷന്‍ ഏജന്റുമാരും പെട്ടി വണ്ടികളില്‍ ഫ്രൂട്ട്സ് പച്ചക്കറി കച്ചവടം നടത്തുന്നവരാണ് പ്രതിയുടെ ഇരകളായവര്‍ അധികവും.