ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ഡിസംബര്‍ 13 മുതല്‍ 15 വരെ കൊച്ചി കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ഡിസംബര്‍ 13 മുതല്‍ 15 വരെ കൊച്ചി കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍
കൊച്ചി: കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ), മെട്രോ മാര്‍ട്ടും സംയുക്തമായി വ്യവസായ വകുപ്പ് കേരള സര്‍ക്കാര്‍, എം.എസ്.എം.ഇ ഭാരത സര്‍ക്കാര്‍, കെ-ബിപ്, കിന്‍ഫ്ര എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ഡിസംബര്‍ 13 മുതല്‍ 15 വരെ കൊച്ചി കിന്‍ഫ്രാ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും.
എക്‌സ്‌പോയുടെ ഉദ്ഘാടനം 14 നു രാവിലെ 11 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കേരള വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എം എസ് എം ഇ ഡയറക്ടര്‍ ശ്രീ ജി എസ് പ്രകാശ്, കെഎസ്‌ഐഡിസി എം ഡി എസ്. ഹരികിഷോര്‍ ഐഎഎസ് , കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, വ്യവസായ വകുപ്പ് ഡയറക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍, ജനറല്‍ സെക്രട്ടറി ശ്രീ ജോസഫ് പൈകട, എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. പി. രാമചന്ദ്രന്‍ നായര്‍, സി ഇ ഒ സിജി നായര്‍ എന്നിവര്‍ ഉല്‍ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
കേന്ദ്ര എം എസ് എം ഇ വകുപ്പ് മന്ത്രി ശ്രീ ജിതന്‍ റാം മാഞ്ചി പതിനഞ്ചിനു നടക്കുന്ന സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്യും.
കാക്കനാട് കൊച്ചി കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന വ്യവസായിക മേളയില്‍ മുന്നൂറോളം സ്ഥാപനങ്ങള്‍ തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും .
കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ യന്ത്ര-സാമഗ്രികളുടെ നിര്‍മാതാക്കളുടേത് ഉള്‍പ്പെടെ, മുന്നൂറോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള മെഷീന്‍ നിര്‍മാതാക്കളും എക്‌സ്‌പോയില്‍ അണിനിരക്കുന്നുണ്ട്. ഇന്ത്യയില്‍ ലഭ്യമായ അത്യാധുനിക യന്ത്രങ്ങള്‍ കാണാനും അവയുടെ പ്രവര്‍ത്തനം നേരിട്ടുകണ്ട് മനസ്സിലാക്കാനുമുള്ള അസുലഭാവസരമാണ് കേരളത്തിലെ വ്യവസായികള്‍ക്ക് എക്‌പോയിലൂടെ ലഭിക്കുന്നത്.
ഇന്‍ഡസ്ട്രി 4.0 ആശയത്തിന് കേരളത്തില്‍ വമ്പന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ സഹായിക്കുന്നതാണ് ഈ എക്‌സ്‌പോ. കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്ക് വേഗം കൂട്ടാനും പ്രോത്സാഹനം നല്‍കാനുമുള്ള ശ്രമങ്ങളില്‍ നിര്‍ണായകമാണ് ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ പതിനായിരത്തിലേറെ വ്യവസായ, വാണിജ്യ പ്രമുഖര്‍ എത്തുമെന്ന് കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍ പറഞ്ഞു. അറിയപ്പെടുന്ന വ്യവസായികള്‍, നയരൂപീകരണ വിദഗ്ധര്‍, പങ്കാളിത്തത്തിനു സാധ്യതയുള്ള ബിസിനസുകാര്‍, പുതിയ സംരംഭകര്‍ എന്നിവരുടെ സാന്നിധ്യം ഇതിനോടകം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം കൂട്ടായ സഹകരണത്തിനും ചര്‍ച്ചകള്‍ക്കും എക്‌സ്‌പോ വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ എക്‌സ്‌പോ വഴിയൊരുക്കുമെന്ന് ഐ.ഐ.ഐ.ഇ സംഘാടക സമിതി ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ഉന്നമനത്തിലൂടെ കേരളത്തിനെ രാജ്യത്തെ വ്യവസായ സൗഹൃദസംസ്ഥാനങ്ങളുടെ നിരയിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെ ആണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഇതിനായി അതിനൂതന സാങ്കേതികവിദ്യകളുടെ വിശാലമായ പ്രദര്‍ശനമാണ് സജ്ജമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ശീതീകരിച്ച നാലു പവലിയനുകളിലായി ഇരുന്നൂറ്റി അമ്പതിലധികം സ്റ്റാളുകളില്‍ കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കമ്പനികളും തങ്ങളുടെ മെഷീനറികള്‍ പ്രദര്‍ശിപ്പുമെന്ന് കെ.എസ്.എസ്.ഐ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് പൈകട പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക വൈദഗ്ധ്യം നമ്മുടെ നാട്ടിലെ സംരംഭര്‍ക്കും ലഭ്യമാക്കുകയെന്നതും എക്‌സ്‌പോ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നുവെന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌പോ സി.ഇ.ഒ ശ്രീ സിജി നായര്‍ പറഞ്ഞു. വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍, പ്രോഡക്റ്റ് പ്രസന്റേഷനുകള്‍, എന്നിവയും ഇന്‍ഡസ്ട്രിയല്‍ എസ്സ്പോയുടെ ഭാഗമായി നടക്കും. വിവിധതരം സെന്‍സറുകള്‍, റോബോട്ടുകള്‍, ടൂള്‍സ്, സോഫ്ട്‌വെയറുകള്‍, ഓട്ടോമേഷന്‍ ടെക്‌നോളജി, എന്നിവയുടെ പ്രദര്‍ശനം പ്രധാന ആകര്‍ഷണമായിരിക്കും.
ലോകത്ത് ആകമാനം ഇന്ന് ലഭ്യമായ ഏറ്റവും പുതിയ വ്യാവസായിക കണ്ടുപിടുത്തങ്ങള്‍ക്കാണ് മൂന്ന് ദിവസങ്ങളിലായി കേരളം ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. രാജ്യത്തിന്റെ മൊത്തം ഭാവി വാണിജ്യ, വ്യവസായ വളര്‍ച്ചയ്ക്ക് ഐ.ഐ.ഐ.ഇ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ. പങ്കെടുക്കുന്നവര്‍ക്ക് പൊതു, സ്വകാര്യ രംഗങ്ങളിലെ പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരമുണ്ടാകും. വ്യാപാരം വര്‍ധിപ്പിക്കാനും വിപണിയിലെ സ്വാധീനം ഊട്ടിയുറപ്പിക്കാനും ദീര്‍ഘകാല കരാറുകള്‍ സ്ഥാപിക്കാനും പ്രതിനിധികള്‍ക്ക് എക്‌സ്‌പോ അവസരം നല്‍കും. എക്‌സ്‌പോയില്‍ സൗജന്യമായി പങ്കെടുക്കാം.രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.iiie.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ +91 9947733339 എന്ന നമ്പറിലോ info@iiie.in എന്ന ഇമെയില്‍ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.