മാനസിക പ്രശ്നമുള്ള മകനെ സഹായിക്കാന്‍ അമേരിക്കയില്‍ നിന്നും പറന്നെത്തിയ കോടീശ്വരനായ അച്ഛനെ കൊന്നു തള്ളി മകന്‍; അയര്‍ലണ്ടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതി പിടിയില്‍

മാനസിക പ്രശ്നമുള്ള മകനെ സഹായിക്കാന്‍ അമേരിക്കയില്‍ നിന്നും പറന്നെത്തിയ കോടീശ്വരനായ അച്ഛനെ കൊന്നു തള്ളി മകന്‍

Update: 2024-11-15 06:06 GMT

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മാനസിക പ്രശ്നമുള്ള മകനെ സഹായിക്കാന്‍ അമേരിക്കയില്‍ നിന്ന് എത്തിയ കോടീശ്വരനായ അച്ഛനെ മകന്‍ കൊന്ന് തളളി. രാജ്യത്തെ ഞെട്ടിച്ച കൊലക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. അയര്‍ലന്‍ഡിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലാണ് സംഭവം നടന്നത്. ഹെന്‍ട്രി മക്ഗുവാന്‍ എന്ന 33 കാരനാണ് പിതാവായ ജോണ്‍ മക് ഗുവാനെ കൊന്നു തള്ളിയത്.

ലോവോസിലെ ബല്ലിഫിന്‍ ഡെമസ്നേ എന്ന വന്‍കിടഹോട്ടലിലാണ് സംഭവം നടന്നത്. ഹെന്‍ട്രിയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതി ഇപ്പോള്‍ ക്ലവര്‍ഹില്‍ ജയിലില്‍ കഴിയുകയാണ്. ഇയാള്‍ക്ക് അടിയന്തരമായി ചികിത്സ നല്‍കാന്‍

കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹെന്‍ട്രി കടുത്ത മാനസികരോഗമുള്ള വ്യക്തിയാണ് എന്നാണ് അയാളുടെ അഭിഭാഷകന്‍ പറയുന്നത്. ഹെന്‍ട്രി വിവിധ രാജ്യങ്ങളില്‍ യാത്ര നടത്തിയതിന് ശേഷമാണ് അയര്‍ലന്‍ഡില്‍ എത്തിയത്.

ഹോട്ടലില്‍ താമസിക്കുന്നതിനിടെ ഇയാള്‍ മാനസിക രോഗ ലക്ഷണങ്ങള്‍ കാട്ടാന്‍ തുടങ്ങിയോടെയാണ് അധികൃതര്‍ ഇയാളുടെ അച്ഛനെ ഈ വിവരമറിയിക്കുന്നത്. ഈ സമയത്ത് അമേരിക്കയിലായിരുന്ന ഹെന്‍ട്രിയുടെ പിതാവ് വിവരമറിഞ്ഞ് പെട്ടെന്ന് തന്നെ അയര്‍ലന്‍ഡിലേക്ക് എത്തുകയായിരുന്നു. പിന്നീട് ഹോട്ടല്‍ അധികൃതര്‍ കാണുന്നത് ജോണ്‍ മക്ഗുവാന്‍ മരിച്ചു കിടക്കുന്നതായിട്ടാണ്. എങ്ങനെയാണ് ഹെന്‍ട്രി പിതാവിനെ കൊന്നതെന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശക്തയായ അടിയേറ്റാണ് മരിച്ചതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നത്. കനാനിലെ ഹെന്‍ട്രിക്ക് കൊട്ടാര സൃശ്യമായ വീടാണ് സ്വന്തമായിട്ടുള്ളത്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചഞ്ചുമായി ബന്ധപ്പെട്ട ഒരു ബ്രോക്കറേജ് സ്ഥാപനത്തിന്റെ ഉടമയാണ് ഇയാളെന്നാണ് അറിയുന്നത്. ഇല്ലിനോയിയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് ഇയാള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Tags:    

Similar News