വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ സന്ദീപ് അക്രമാസക്തനായി; സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തി; കേരളത്തെ നടുക്കിയ ആ കൊലപാതക കേസില്‍ വിധി മാര്‍ച്ച് 17ന്; വിസ്തരിച്ചത് 70ലധികം സാക്ഷികളെ, 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കി

കേരളത്തെ നടുക്കിയ ആ കൊലപാതക കേസില്‍ വിധി മാര്‍ച്ച് 17ന്

Update: 2026-03-07 11:45 GMT

കൊല്ലം: ഡോ. വന്ദനദാസ് വധക്കേസില്‍ മാര്‍ച്ച് 17ന് വിധി പറയും. കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അന്തിമ വാദം പൂര്‍ത്തിയായി. കേസില്‍ 70 ല്‍ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോ. വന്ദനദാസിനെ പ്രതി സന്ദീപ് കൊല്ലപ്പെട്ടത്. അധ്യാപകനായിരുന്ന പ്രതി സന്ദീപ് 2023 മെയ് പത്താം തിയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയത്.

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രതി ആക്രമിച്ചു എന്നുമാണ് കേസ്. സന്ദീപിന് മാനസിക പ്രശ്‌നം ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി കോടതി ഹാജരാക്കിയിരുന്നു. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി. പടിക്കല്‍ കോടതിയില്‍ ഹാജരാക്കിയത്.

കേരളത്തെ നടുക്കിയ ആ കൊലപാതകത്തെ തുടര്‍ന്ന് ഏകമകളുടെ വേര്‍പാടു തീര്‍ത്ത ശൂന്യതയില്‍നിന്നു, മാതാപിതാക്കളായ കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ദാസും വസന്തകുമാരിയും ഇതുവരെയും മോചിതരായിട്ടില്ല. മകള്‍ക്ക് അപകടം പറ്റിയെന്നായിരുന്നു സന്ദേശം. ആശുപത്രിയില്‍ എത്തിയപ്പോള്‍ മകളുടെ മൃതദേഹമാണു കാണാനായത്. സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു വന്ദന മരിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. മകളുടെ മരണത്തില്‍ ഒരുപാട് ദുരൂഹതകളുണ്ടെന്നും എല്ലാം പുറത്തുകൊണ്ടുവരുമെന്നും മോഹന്‍ദാസ് പറഞ്ഞു. കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

മകളുടെ ഓര്‍മയ്ക്കായി ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പില്‍ ക്ലിനിക് സ്ഥാപിച്ചിരുന്നു. മകളുടെ സ്മരണയില്‍ ഡോ. വന്ദന ദാസ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചതായും മോഹന്‍ദാസ് അറിയിച്ചു. രോഗികള്‍ക്കു ചികിത്സാസഹായവും അര്‍ഹരായവര്‍ക്കു വിദ്യാഭ്യാസസഹായവും നല്‍കാനാണു പദ്ധതി.

Tags:    

Similar News