ചുണ്ടുകളും മുഖത്തിന്റെ ഒരു ഭാഗവും കടിച്ചു കീറി; വളര്‍ത്തുനായ ആയ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്
യുവാവിന്റെ മുഖം കടിച്ചുകീറി വളര്‍ത്തുനായ; ഗുരുതര പരുക്ക്
ബറേലി: വളര്‍ത്തുനായയുടെ ആക്രമണത്തില്‍ യുവാവിന്റെ മുഖത്ത് ഗുരുതര പരിക്ക്. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ യുവാവിന്റെ മുഖം കടിച്ചു കീറുക ആയിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ യുവാവിന്റെ ചുണ്ടുകളും മുഖത്തിന്റെ ഒരു ഭാഗവും കടിച്ചു കീറി. ഖലീല്പൂര് സ്വദേശി ആദിത്യ ശങ്കറിനാണ് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്.
യുവാവിനെ വൂട്ടുകാര്‍ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച രാത്രിയോടെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. നായയെ പിന്നീട് മുനിസിപ്പല്‍ കോര്പ്പറേഷന് സംഘമാണ് പിടികൂടിയത്. മറ്റാരെയും ആക്രമിക്കാതിരിക്കാന്‍ നായയെ നിലവില്‍ ആനിമല്‍ ബര്‍ത്ത് സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. നായ ഇപ്പോള്‍ ശാന്തനാണെങ്കിലും ഇതിന് ഭക്ഷണവും വെള്ളവും നല്കാന് അടുത്തേക്ക് പോകാന്‍ പോലും തൊഴിലാളികള്ഭയത്തിലാണ്.ലോകത്തെ ഏറ്റവും അക്രമകാരികളായ നായ വിഭാഗമാണ് പിറ്റ്ബുള്‍.