18 വയസിന് താഴെയുള്ള ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരം; അതും ബലാത്സംഗത്തിന്റെ പിരധിയില്‍ വരും; നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

Update: 2024-11-15 08:37 GMT

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പിരധിയില്‍ തന്നെ വരുമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ ബലാത്സംഗ പരാതിയില്‍ യുവാവിന് പത്ത് വര്‍ഷം തടവ് വിധിച്ച് നാഗ്പുര്‍ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്.

18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് ജസ്റ്റിന് ജി.എ സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതിയും ഇരയും ഈ ബന്ധത്തില്‍ ജനിച്ച ആണ്‍കുഞ്ഞിന്റെ മാതാപിതാക്കളാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായും ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തു.

ഭാര്യയുടെയോ ഭാര്യയെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെയോ പ്രായം 18 വയസ്സിന് താഴെയായിരിക്കുമ്പോള്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന വാദത്തിന്‌ നിയമപരമായി സാധ്യമല്ലെന്നും കോടതി പറഞ്ഞു. പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച പത്ത് വര്‍ഷത്തെ കഠിന തടവും ബെഞ്ച് ശരിവെച്ചു.

Tags:    

Similar News