വനത്തിനുള്ളില്‍ അതിക്രമിച്ചുകയറി അയ്യപ്പഭക്തരുടെ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം; രണ്ട് പേര്‍ സന്നിധാനം പോലീസിന്റെ പിടിയില്‍
വനത്തിനുള്ളില്‍ അതിക്രമിച്ചുകയറി അയ്യപ്പഭക്തരുടെ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം
ശബരിമല: വനത്തിനുള്ളില്‍ അതിക്രമിച്ചുകയറി അയ്യപ്പഭക്തരുടെ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് പേരെ സന്നിധാനം പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സന്നിധാനം എസ് എച്ച് ഓ അനൂപ് ചന്ദ്രന്റെ നേതൃത്വത്തില്‍ സന്നിധാനം മരക്കൂട്ടം കാനനപാതയില്‍ പെട്രോളിങ്ങ് നടത്തുന്നതിനിടെയാണ് തമിഴ്നാട് സ്വദേശികളായ യുവാക്കളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഇവര്‍ രണ്ട് ദിവസമായി കാനനപാതയില്‍ ഭക്തരുടെ ഇടയില്‍ സംശയകരമായ നിലയില്‍ ചുറ്റിപ്പറ്റി നില്‍ക്കുകയും,ഫ ഇടയ്ക്ക് കാട്ടിനുള്ളില്‍ കയറിപ്പോകുന്നതായും പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഫതമിഴ് നാട് തേനി പൊന്‍നഗര്‍, 32 കാളിയമ്മന്‍ കോവില്‍ സ്ടീറ്റില്‍ കറുപ്പു സ്വാമി (39), തേനി ഉത്തമ പാളയം ന്യൂകോളനി സീ ബാലക്കോട്ട മൈ ബോസ് '234/2 വസന്ത് തങ്കമയി ( 24) എന്നിവരാണ് അറസ്റ്റിലായത്. മരക്കൂട്ടം ക്യൂ കോംപ്ലക്സിന് സമീപം 50 മീറ്റര്‍ വനത്തിനുള്ളില്‍ കയറിയിരിക്കുകയായിരുന്നു ഇവര്‍. സംശയം തോന്നി പോലീസ് സംഘം ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി മറുപടി നല്‍കി. ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ പാസോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇവരുടെ കയ്യില്‍ ഇല്ലായിരുന്നു.
വിശദമായ ചോദ്യം ചെയ്തതില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരോ, ശബരിമലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരോ അല്ല എന്നും, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റില്‍ അതിക്രമച്ചു കയറി ഭക്തരുടെ സാധനങ്ങള്‍ അപഹരിക്കുവാന്‍ ഉദ്ദേശമുണ്ടെന്നും ബോധ്യപ്പെട്ടു. തുടര്‍ന്ന്, സ്ഥലത്തു വച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് സന്നിധാനം സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് വനനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എസ് എച്ച് ഓയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. എസ് ഐ സനില്‍, എസ് സി പി ഓ അജയന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.