ശബരിമല മാതൃക വിജയകരമെന്ന് അവകാശപ്പെട്ട് ദേവസ്വം ബോര്‍ഡ്; മൂന്നു കേന്ദ്രങ്ങളിലെ അപ്പം, അരവണ വില്‍പ്പനയില്‍ മാത്രം 2,32,38,820രൂപയുടെ വര്‍ദ്ധനവ്

ശബരിമല മാതൃക വിജയകരമെന്ന് അവകാശപ്പെട്ട് ദേവസ്വം ബോര്‍ഡ്

Update: 2024-12-23 15:49 GMT

ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ച് 36 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പന്തളം, എരുമേലി, നിലയ്ക്കല്‍ ദേവസ്വങ്ങളിലായി അപ്പം ,അരവണ പ്രസാദങ്ങളുടെ വിറ്റുവരവ് ഇനത്തില്‍ മാത്രം 2,32,38,820 രൂപയുടെ അധിക വരുമാനം. ഈ മണ്ഡല മകരവിളക്ക് മഹോത്സവകാലം മുതല്‍ പന്തളം, എരുമേലി, നിലക്കല്‍ എന്നീ ദേവസ്വങ്ങളിലെ അപ്പം, അരവണ എന്നിവയുടെ നിര്‍മ്മാണം ശബരിമല മാതൃകയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് നടത്തുന്നത്.

ശബരിമല മാതൃക നടപ്പിലാക്കിയത് വിജയകരമാണെന്ന് വിറ്റുവരവ് കണക്കുകള്‍ സൂചിപ്പിക്കുന്നു. അരവണയുടെ വിറ്റുവരവില്‍ മാത്രം ഈ മൂന്നു ദേവസ്വങ്ങളിലായി 1,89,38,962 രൂപയുടെ അധികവരുമാനം ലഭിച്ചു. ഈ വര്‍ഷം 5,95,10,150 രൂപയാണ് അരവണയുടെ ആകെ വിറ്റുവരവ് .കഴിഞ്ഞ വര്‍ഷം ഇത് 4,05,71,188 രൂപയായിരുന്നു. അപ്പം വിറ്റുവരവിലും ഈ മൂന്ന് ദേവസ്വങ്ങളിലായി 42,99,858 രൂപയുടെ വരുമാനവര്‍ദ്ധനവ് ഉണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 54,81,142 രൂപ വിറ്റുവരവ് ഉണ്ടായിരുന്നിടത്ത് ഇത്തവണ 97,81,000 രൂപയാണ് അപ്പം വിറ്റുവരവിലൂടെയുള്ള വരുമാനം. ഈ മൂന്ന് ദേവസ്വങ്ങളിലായി ആകെ വരുമാനം മണ്ഡല മകരവിളക്ക് മഹോത്സവം മുപ്പത്തിയാറ് ദിവസം പൂര്‍ത്തിയാകുമ്പോള്‍ 9,30,17,187 രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1,83,52,692 രൂപ കൂടുതലാണ്.

Tags:    

Similar News