ശബരിമല കാനന പാതയിലെ സഞ്ചാര സമയം ഒരുമണിക്കൂര്‍ ദീര്‍ഘിപ്പിച്ചു
ശബരിമല കാനന പാതയിലെ സഞ്ചാര സമയം ഒരുമണിക്കൂര്‍ ദീര്‍ഘിപ്പിച്ചു
Update: 2024-12-23 18:16 GMT
ഇടുക്കി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീര്‍ഘിപ്പിച്ച് ഇടുക്കി ജില്ല കലക്ടര്‍ ഉത്തരവിട്ടു. തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരുമണിക്കൂര്‍ അധികമായി അനുവദിച്ചത്.
പുതുക്കിയ സമയക്രമം അനുസരിച്ച് അഴുതക്കടവിലെ പ്രവേശനം രാവിലെ ഏഴുമുതല്‍ വൈകീട്ട് 3.30 വരെയും മുക്കുഴിയിലേത് രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെയും ആയിരിക്കും. അതേസമയം, സത്രത്തിലെ പ്രവേശനം രാവിലെ ഏഴുമുതല്‍ ഉച്ചക്ക് ഒന്നുവരെയെന്നുള്ളത് തുടരും.