സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പണിമുടക്കും; സര്‍ക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പണിമുടക്കും

Update: 2024-12-23 13:54 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍, ജീവനക്കാര്‍, അദ്ധ്യാപകര്‍, പണിമുടക്ക്, പ്രതിപക്ഷ നേതാവ്

 സര്‍ക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ (സെറ്റോ) ആഭിമുഖ്യത്തില്‍ നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിരൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണ്. ആറ് ഗഡു 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ശമ്പള പരിഷ്‌കരണ കമീഷനെ നിയമിച്ചിട്ടില്ല. അഞ്ചുവര്‍ഷമായി ലീവ് സറണ്ടര്‍ പിടിച്ചു വച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ത്തെറിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖല അനുദിനം ദുര്‍ബ്ബലപ്പെട്ടു വരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ന്നത് ലാഘവ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ നോക്കി കാണുന്നത്.ശമ്പള കൊള്ളയിലൂടെ സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും 65000 കോടി രൂപയാണ് സര്‍ക്കാര്‍ അപഹരിച്ചിരിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം. ലിജു മുഖ്യ പ്രഭാഷണം നടത്തി.

Tags:    

Similar News