കാലാവസ്ഥ വ്യതിയാനം വിമാനങ്ങൾ ആശ്രയിക്കുന്ന ജെറ്റ് പ്രവാഹത്തെ സ്വാധീനിക്കും; പറക്കുന്ന ഉയരത്തിൽ മാറ്റം വരുന്നതോടെ വിമാനത്തിനുള്ളിൽ ശക്തമായ കുലുക്കം അനുഭവപ്പെടും; ആളുകൾ ആടിയുലഞ്ഞ് വീഴാനുള്ള സാധ്യത വർധിപ്പിക്കും; റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ പഠന റിപ്പോർട്ട് ഞെട്ടിക്കുന്നത്

Update: 2025-08-29 06:27 GMT

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം കൂടുതൽ കലുഷമാകുന്ന അവസ്ഥയാണ് വരാൻ പോകുന്നത് ശാസ്ത്രജ്ഞർ. ഇത് ജെറ്റ് പ്രവാഹത്തിൻ്റെ ഗതിയെയും സ്വാധീനിക്കും. ജെറ്റ് പ്രവാഹം എന്നറിയപ്പെടുന്ന, വീതി കുറഞ്ഞ അധിവേഗത്തിൽ ചലിക്കുന്ന ഈ വായു പ്രവാഹത്തെയാണ് വേഗത വർധിപ്പിക്കുന്നതിനായി വിമാനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്.

ജെറ്റ് പ്രവാഹത്തിൻ്റെ സഞ്ചാരം താറുമാറാകുന്നതോടെ വിമാനം പറക്കുന്ന ഉയരത്തിൽ മാറ്റം വരും. മാത്രമല്ല, വിമാനത്തിനുള്ളിൽ ശക്തമായ കുലുക്കം അനുഭവപ്പെടുകയും ആളുകൾ ആടിയുലഞ്ഞ് വീഴാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും. പരിക്കുകൾക്കോ മരണത്തിനു വരെയോ ഇത് കാരണമായേക്കാം. വ്യോമയാന സുരക്ഷയേ തന്നെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്‌ധർ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്.

അടുത്തകാലത്തായി ആകാശത്ത് വിമാനങ്ങൾ ആടിയുലയുന്നതു മൂലം യാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട് എന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. സീറ്റ് ബെൽറ്റ് സിഗ്നൽ ദീർഘനേരം ഓൺ ആക്കി വയ്‌ക്കേണ്ടുന്ന സാഹചര്യം സംജാതമാകും. മാത്രമല്ല, വിമാനത്തിനുള്ളിലെ സർവ്വീസുകൾ പലപ്പോഴും നിർത്തി വയ്‌ക്കേണ്ടതായും വരും. ഇത്തരത്തിൽ ആകാശത്തുണ്ടാകുന്ന കുലുക്കങ്ങൾ വളരെ മുൻപ് തന്നെ കണ്ടെത്താനുള്ള ആധുനിക സാങ്കേതിക വിദ്യ വിമാനക്കമ്പനികൾ ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്.

Tags:    

Similar News