അഡ്വക്കേറ്റ് ഓഫീസില്‍ നിന്നും തഞ്ചത്തില്‍ രക്ഷപ്പെട്ട പൂന്തുറക്കാരന്‍ ഒളിവില്‍ കഴിയുന്നത് ഉള്‍ക്കടലില്‍; സൂഹൃത്തുക്കളുടെ മീന്‍ പിടിത്ത വള്ളങ്ങളില്‍ മാറി മാറി കഴിയുന്നുവെന്ന് സൂചന; തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച 'സീനയര്‍'; പ്രതി പാര്‍ട്ടി ബന്ധുവെന്ന് പ്രതിപക്ഷം; കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെന്നത് വസ്തുതയും; അഭിഭാഷകയെ തല്ലിചതച്ച ബെയ്‌ലിദാസ് 'വിഴിഞ്ഞം കടലിലെ' അതിസൂരക്ഷാ കേന്ദ്രത്തിലോ?

Update: 2025-05-15 05:59 GMT

തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് ഒളിവില്‍ കഴിയുന്നത് ആഴക്കടലില്‍ എന്ന് സൂചന. പൂന്തുറ സ്വദേശിയായ ഇയാള്‍ മീന്‍പിടിത്തക്കാരുടെ സാഹായത്തോടെ കടലില്‍ ഒളിവില്‍ പോയി. വള്ളങ്ങള്‍ മാറിയാണ് താമസിക്കുന്നതെന്നും സൂചനയുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും സ്വിച്ച് ഓഫ് ആയതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല.

ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ളയിടങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് നിയമമന്ത്രി പി രാജീവ് ഇന്നലെ വ്യക്തമാക്കിയതോടെ പൊലീസിന് സമ്മര്‍ദമേറി. ഇതിനിടെയാണ് ഒളിടിയം കടലിലാണെന്ന സൂചനകള്‍ പുറത്തു വരുന്നത്. കേസ് അന്വേഷണ കാലയളവില്‍ ബെയിലിന്‍ ദാസിനെ അഭിഭാഷക ജോലിയില്‍ നിന്ന് വിലക്കിയ ബാര്‍ കൗണ്‍സില്‍ നടപടിയെ അഡ്വ. ശ്യാമിലിയുടെ കുടംബം സ്വാഗതം ചെയ്തു. പ്രതിയെ പിടികൂടുന്നത് വൈകുന്നതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്.

വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കടലിനുള്ളിലാണ് ബെയ്‌ലി ദാസ് ഒളിവിലുള്ളതെന്നതാണ് സൂചന. കോസ്റ്റ് ഗാര്‍ഡും നേവിയുമെല്ലാം ഈ മേഖലയില്‍ സജീവമാണ്. എന്നിട്ടും പ്രതിയെ പിടികൂടാന്‍ കഴിയുന്നില്ല. പൂന്തുറ മേഖലയിലുള്ള ക്രിമിനലുകളുടെ സ്ഥിരം രീതിയാണ് കുറ്റകൃത്യത്തിന് ശേഷം കടലില്‍ ഒളിവില്‍ പോകുക എന്നത്. കടലില്‍ പോയി പ്രതികളെ പിടിക്കുക ബുദ്ധിമുട്ടുമാണ്. ഏത് മത്സ്യബന്ധന വള്ളത്തിലാണ് ഉള്ളതെന്ന് പോലും കണ്ടെത്തുക പ്രയാസമാണ്. ജാമ്യം കിട്ടുന്ന സാഹചര്യം ഉണ്ടാകുമോ എന്ന് നോക്കാനാണ് ഈ ഒളിത്താമസം. അതിനിടെ അടികിട്ടിയ വനിതാ അഭിഭാഷകയ്‌ക്കെതിരെ കള്ളക്കേസ് കൊടുക്കാനും നീക്കമുണ്ട്. കൗണ്ടര്‍ കേസിലൂടെ വനിതാ അഭിഭാഷകയെ തളര്‍ത്താനാണ് നീക്കം.

മര്‍ദനത്തില്‍ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കുള്ള ശാമിലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തന്നെ മര്‍ദിച്ച പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണെന്ന് അഭിഭാഷക ആരോപിച്ചിരുന്നു. അഭിഭാഷകന്റെ ഓഫീസില്‍ കയറി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ആകില്ലെന്ന് പറഞ്ഞ് പൊലീസിനെ മടക്കിയെന്നുമുള്ള ആരോപണം ശാമിലി ആവര്‍ത്തിക്കുന്നു. ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചിരുന്നുവെന്നും അഭിഭാഷക പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ബാര്‍ കൗണ്‍സിലിനും, ബാര്‍ സോസിയേഷനും ശാമിലി നേരിട്ടെത്തി പരാതി നല്‍കി. അതിനിടെ യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ സര്‍ക്കാരും പൊലീസും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു പുറമെ തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയെന്ന വിഷയവും ഇതിലുണ്ട്. എന്നാല്‍ പൊലീസും സര്‍ക്കാരും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് പ്രതിയായ ബെയ്‌ലിന്‍ ദാസ്. പ്രതിയെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുന്നവര്‍ക്കും ഭരണകക്ഷിയുമായി അടുത്ത ബന്ധമുണ്ട്. എന്ത് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയാലും പാര്‍ട്ടി ബന്ധുവാണെങ്കില്‍ രക്ഷപ്പെടുത്തുമെന്ന പതിവ് രീതിയാണ് ഈ വിഷയത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇരയ്ക്കൊപ്പം നില്‍ക്കുന്നെന്ന് തോന്നിപ്പിക്കാന്‍ ശ്രമിക്കുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുകയെന്ന സി.പി.എമ്മിന്റെ സ്ഥിരം ശൈലി ഈ സംഭവത്തില്‍ അനുവദിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആക്രമണത്തിന് ഇരയായ അഭിഭാഷകയുമായി സംസാരിച്ചു. അവര്‍ നടത്തുന്ന നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യു.ഡി.എഫും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags:    

Similar News