ചെക്ക് ഇന്‍ ചെയ്യാനും പാസ്സ്പോര്‍ട്ട് പരിശോധിക്കാനും എയര്‍ പോര്‍ട്ടില്‍ മണിക്കൂറുകള്‍ ക്യു നില്‍ക്കുന്ന കാലം ഇല്ലാതായേക്കും; ഓട്ടോമാറ്റിക് ഫേസ് സ്‌കാനിങ് നടപ്പിലാകുന്നതോടെ നേരെ വിമാനത്തിലേക്ക് കയറി പോകാം; മൂന്നു വര്‍ഷത്തിനകം അടിമുടി അഴിച്ചുപണി

ചെക്ക് ഇന്‍ ചെയ്യാനും പാസ്സ്പോര്‍ട്ട് പരിശോധിക്കാനും എയര്‍ പോര്‍ട്ടില്‍ മണിക്കൂറുകള്‍ ക്യു നില്‍ക്കുന്ന കാലം ഇല്ലാതായേക്കും

Update: 2025-04-12 00:56 GMT

ലണ്ടന്‍: വ്യോമയാന രംഗത്ത് കഴിഞ്ഞ 50 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും വിപ്ലവകരമായ മാറ്റം വരാന്‍ പോകുന്നു. യാത്രക്കാര്‍ക്ക് വിമാനയാത്രയ്ക്ക് മുന്‍പായി ബോര്‍ഡിംഗ് പാസ്സ് സ്‌കാന്‍ ചെയ്യുകയോ ചെക്ക് ഇന്‍ ചെയ്യുകയോ വേണ്ടി വരില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ അവരുടെ മുഖം സ്‌കാന്‍ ചെയ്യാനും പാസ്സ്‌പോര്‍ട്ട് ഫോണുകളില്‍ അപ്ലോഡ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കുമെന്നാണ് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്. ബോര്‍ഡിംഗ് പാസ് സുരക്ഷാ ഉദ്യോഗസ്ഥനെ കാണിക്കുക, പാസ്സ്‌പോര്‍ട്ട് ചെക്ക് ഇന്‍ കൗണ്ടറില്‍ നല്‍കുക തുടങ്ങിയ പരമ്പരാഗത പ്രക്രിയകളെല്ലാം ഇതോടെ ഇല്ലാതെയാകും.

തിരിച്ചറിയല്‍ രേഖകളായി ഫിസിക്കല്‍ ഡോക്യുമെന്റുകള്‍ കൈയില്‍ കരുതുന്നതിനു പകരമായി യാത്രക്കാര്‍ക്ക് അവരുടെ വിവരങ്ങള്‍ തെളിവുകള്‍ സഹിതം മൊബൈല്‍ ഫോണുകളില്‍ സൂക്ഷിക്കാന്‍ കഴിയും. പാസ്സ്‌പോര്‍ട്ട്, ഫ്‌ലൈറ്റ് ഡീറ്റെയ്ല്‍സ് തുടങ്ങി ഒരു വിമാനത്തിനകത്ത് കയറി യാത്രചെയ്യാന്‍ ആവശ്യമായ എല്ലാ രേഖകളും ഫോണിനുള്ളില്‍ ഉണ്ടാകും. ട്രാവല്‍ പാക്കേജിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് അവരുടെ ഫോണിലേക്ക് ഒരു ജേര്‍ണി പാസ്സ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. വിമാനം റദ്ദാവുകയൊ വൈകുകയോ ചെയ്താല്‍ അക്കാര്യമെല്ലാം ഓട്ടോമറ്റിക് ആയി അതില്‍ അപ്‌ഡേറ്റ് ആകും.

കൂടെ കരുതുന്ന ലഗേജിന്റെ ഭാരം അനുസരിച്ച് യാത്രക്കാര്‍ ബാഗ് ഡ്രോപ് ഓഫ് പോയിന്റിലെ സെക്യൂരിറ്റിയിലൂടെയോ സെക്യൂരിറ്റി ഗെയ്റ്റിലൂടെയൊ പോകണം. വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ യാത്രക്കാരുടെ മുഖം സ്‌കാന്‍ ചെയ്യപ്പെടുന്നതോടെ എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് നിങ്ങളുടെ യാത്രയുടെ മുഴുവന്‍ വിശദാംശങ്ങളും ലഭ്യമാവുകയും ചെയ്യും. നിലവില്‍ യാത്രയ്ക്ക് മുന്‍പായി യാത്രക്കാര്‍ അവരുടെ ബോര്‍ഡിംഗ് പാസ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുകയോ ആണ് ചെയ്യുന്നത്. ഇത് ബോര്‍ഡിംഗ് ഗെയ്റ്റില്‍ സ്‌കാന്‍ ചെയ്യപ്പെടും.

എന്നാല്‍ പുതിയ സിസ്റ്റത്തില്‍ ഇത് ആവശ്യമായി വരില്ല. വിമാനത്താവളനങ്ങളിലെ പ്രക്രിയകള്‍ ഇത് കൂടുതല്‍ എളുപ്പത്തിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ആളുകളുടെ പാസ്സ്‌പോര്‍ട്ട് ഫോട്ടോകളും മുഖവും സ്‌കാന്‍ ചെയ്യാന്‍ വിമാനത്താവളങ്ങളില്‍ ഫേഷ്യന്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ സ്ഥാപിക്കേണ്ടഹ്റ്റായി വരും. ഈ ചെക്ക് ഇന്‍ പ്രക്രിയകള്‍ക്കിടയില്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒരു വിവരവും വിമാനത്താവളങ്ങളില്‍ സൂക്ഷിക്കപ്പെടുകയില്ലെന്നും ഐ സി എ ഒ അറിയിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന് പോകുന്നത് തടയുന്നതിനായി, ശേഖരിച്ച വിവരങ്ങള്‍ എല്ലാം തന്നെ 15 സെക്കന്റുകള്‍ കഴിയുമ്പോള്‍ ഡിലീറ്റ് ചെയ്യപ്പെടും.

Tags:    

Similar News