യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ അമേരിക്കയിലെ രണ്ട് രഹസ്യ നിലവറകളില്‍ ഒളിപ്പിച്ചിട്ടുണ്ട്..! ഡി.എന്‍.എ പരിശോധന നടത്തി തന്റെ അവകാശവാദത്തിന്റെ ആധികാരികത ഉറപ്പാക്കാം; അവകാശവാദവുമായി 12ാം നൂറ്റാണ്ടില്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ സ്ഥാപിച്ച സംഘടനയുടെ അമരക്കാരന്‍

യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ അമേരിക്കയിലെ രണ്ട് രഹസ്യ നിലവറകളില്‍ ഒളിപ്പിച്ചിട്ടുണ്ട്..!

Update: 2025-07-12 07:04 GMT

ജെറുസലേം: യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്ന രഹസ്യ നിലവറകള്‍ അമേരിക്കയില്‍ ഉണ്ടെന്ന് അവകാശവാദവുമായി തിമോത്തി ഡബ്ല്യു. ഹൊഗാന്‍ എന്ന വ്യക്തി നടത്തിയ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിശുദ്ധ നാട്ടില്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ച ഒരു പ്രസ്ഥാനത്തിന്റെ നേതാവാണ് ഹൊഗാന്‍. ഡാനി ജോണ്‍സ് പോഡ്കാസ്ററിലാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

നൈറ്റ്സ് ടെംപ്ലാര്‍ ആണ് വത്തിക്കാനെ മറച്ച് വെച്ച് ഈ അസ്ഥികള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് എത്തിച്ചത് എന്നാണ് ഹൊഗാന്‍ പറയുന്നത്. മധ്യകാലഘട്ടത്തില്‍ കിഴക്കന്‍ ജറുസലേമിലെ ടാല്‍പിയോട്ട് ശവകുടീരത്തില്‍ നിന്ന് ഈ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും ഇപ്പോള്‍ അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള രണ്ട് നിലവറകളിലായി അവ സൂക്ഷിച്ചിട്ടുണ്ടെന്നും ഹൊഗാന്‍ വെളിപ്പെടുത്തി. അതേ സമയം ടാല്‍പിയോട്ട് ശവകുടീരം തന്നെ വളരെക്കാലമായി വിവാദ വിഷയമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം.

യേശുക്രിസ്തുവുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും ഇപ്പോള്‍ ഇതിനെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ പലതും ഊഹാപോഹമാണെന്നുമാണ് പലരും വാദിക്കുന്നത്. ഇതിന് യാതൊരു തെളിവുമില്ല എന്നാണ് പണ്ഡിതരും പറയുന്നത്. ടെംപ്ലേറ്റുകളെ പതിനാലാം നൂറ്റാണ്ടില്‍ തന്നെ മാര്‍പ്പാപ്പ ഔദ്യോഗികമായി പിരിച്ചു വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ഹൊഗാന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് നിരവധി പേരാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

എന്നാല്‍ ഡി.എന്‍.എ പരിശോധന നടത്തി തന്റെ അവകാശവാദത്തിന്റെ ആധികാരികത ഉറപ്പാക്കാം എന്നാണ് ഹൊഗാന്‍ പറയുന്നത്. ചരിത്രരേഖകളും അസ്ഥികള്‍ കൊണ്ട് പോയതിന്റെ കപ്പല്‍ യാത്രാ രേഖകളും പരിശോധിക്കണം എന്നാണ് ഹൊഗാന്‍ പറയുന്നത്. തങ്ങള്‍

ഇക്കാര്യം മറയ്ക്കാനല്ല സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. യേശു, മഗ്ദലന മറിയ, സ്നാപക യോഹന്നാന്‍ എന്നീ പേരുകള്‍ അടയാളപ്പെടുത്തിയ ശവകുടീരങ്ങളാണ് കണ്ടെത്തിയതെന്നും അസ്ഥികള്‍ വത്തിക്കാനിലേക്ക് കൈമാറിയാല്‍ അവ അപ്രത്യക്ഷമാകുമെന്ന് മനസ്സിലാക്കിയിരുന്നതായി ഹോഗാന്‍ വാദിക്കുന്നു.

സഭയുടെ സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ഇക്കാര്യം തങ്ങള്‍ ഭയന്നിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒന്നാം കുരിശുയുദ്ധത്തെത്തുടര്‍ന്ന് വിശുദ്ധ ഭൂമിയിലേക്ക് യാത്ര ചെയ്യുന്ന ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെ സംരക്ഷിക്കുന്നതിനായി എ.ഡി. 1119-ല്‍ സ്ഥാപിച്ച ശക്തമായ ഒരു സൈനിക ക്രമമായിരുന്നു നൈറ്റ്സ് ടെംപ്ലര്‍. പ്രസ്ഥാനം മതവിരുദ്ധമാണെന്ന ആരോപണങ്ങളെത്തുടര്‍ന്ന് 1312-ല്‍ പോപ്പ് ക്ലെമന്റ് അഞ്ചാമന്‍ ഈ പ്രസ്ഥാനം പിരിച്ചുവിട്ടിരുന്നു.

ടാല്‍പിയോട്ട് ശവകുടീരത്തില്‍ നിന്ന് പത്ത് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായും അതില്‍ ആറ് ലിഖിതങ്ങളുണ്ടെന്നും അതില്‍ 'ജോസഫിന്റെ മകനായ യേശു' എന്ന് എഴുതിയിട്ടുണ്ടെന്നുമാണ് ഹൊഗാന്‍ പറയുന്നത്. ആധുനിക കാലത്തെ നൈറ്റ്സ് ടെംപ്ലാര്‍ പ്രസ്ഥാനത്തിന്റെ നേതാവാണ് ഹൊഗാന്‍.

Tags:    

Similar News