സിഖ് ഘോഷയാത്ര നടക്കുന്നതിനിടെ ആക്രമണം; ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് 'ഥാർ' ഓടിച്ചു കയറ്റി; ഭയന്ന് നിലവിളിച്ചോടി സ്ത്രീകളും കുട്ടികളും; ദേഷ്യം സഹിക്കാൻ കഴിയാതെ നാട്ടുകാർ; പിന്തുടർന്നെത്തി വാഹനം അടിച്ചുതകർത്തു; നിരവധിപേർക്ക് പരിക്ക്; പിന്നാലെ ജീപ്പിനുള്ളിലെ പ്രമുഖനെ കണ്ട് ഞെട്ടി ആളുകൾ; രാജാ പാര്‍ക്ക് ഏരിയയില്‍ നടന്നത്!

Update: 2025-01-03 13:54 GMT

ജയ്പൂര്‍: ജയ്പൂരില്‍ സിഖ് ഘോഷയാത്രയിലേക്ക് ഥാര്‍ ഓടിച്ചുകയറ്റി വൻ ആക്രമണം. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ടുകൾ. പിന്നാലെ ദേഷ്യം സഹിക്കാൻ കഴിയാതെ ജനക്കൂട്ടം ജീപ്പ് തല്ലിത്തകര്‍ത്തു. രാജാ പാര്‍ക്ക് ഏരിയയിലാണ് സംഭവം നടന്നത്. ഈ സംഭവം കണ്ട് സ്ത്രീകളും കുട്ടികളുമെല്ലാം ഭയന്ന് നിലവിളിച്ചോടി.

രാത്രിയോടെ ആദർശ് നഗർ സർക്കിളിനു സമീപം മുന്നൂറോളം പേർ തടിച്ചുകൂടിയ പരിപാടിക്കിടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരിൽ ഒരു വൃദ്ധനും ഒരു കുട്ടിയുമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അമിതവേഗതയിലെത്തിയ വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ശേഷം വാഹനം തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന പോലീസിന്‍റെ അവകാശവാദം വ്യാപക പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ വാഹനത്തിന്‍റെ ബോണറ്റിന്‍റെ മുകളില്‍ കയറി ജീപ്പിന്റെ ഗ്ലാസുകൾ അടിച്ചുതകർക്കുകയും നശിപ്പിക്കുകയും ചെയ്തു.

അതേസമയം, വാഹനമോടിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ മകനൊപ്പം ഥാറില്‍ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. സംഭവം നടന്നപ്പോൾ തന്നെ ഇവര്‍ അവിടെനിന്നും ഓടിരക്ഷപ്പെട്ടു. അതിനിടെ, പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സിഖ് സമുദായാംഗങ്ങൾ സമീപത്തെ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

ഒടുവിൽ പ്രായപൂർത്തിയാകാത്ത ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ക്രിമിനൽ കേസെടുക്കുമെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും സമരക്കാർക്ക് ഉറപ്പുനൽകുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News