ആറ്റുകാല്‍ പൊങ്കാല: പൊങ്കാല മേഖലകളില്‍ താല്‍ക്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചു; ലിനജലം സുരക്ഷിതമായി നീക്കം ചെയ്യും; ആവശ്യമുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി ടാങ്കറുകളിലും കുടിവെള്ളം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വാട്ടര്‍ അതോറിറ്റി

Update: 2025-03-11 06:06 GMT


തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാല നടക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വാട്ടര്‍ അതോറിറ്റി. മലിനജലം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള നടപടിയും വാട്ടര്‍ അതോറിറ്റി നടത്തി കഴിഞ്ഞു. പൊങ്കാല മേഖലകളില്‍ താല്‍ക്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി ടാങ്കറുകളിലും കുടിവെള്ളം എത്തിക്കും.

പൊങ്കാല പ്രദേശങ്ങളെ ആറ്റുകാല്‍, ഫോര്‍ട്ട്- ചാല, ശ്രീവരാഹം എന്നിങ്ങനെ മൂന്നു മേഖലകളായി തരംതിരിച്ച് കുടിവെള്ള വിതരണം സുഗമമാക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാര്‍ച്ച് 11, 12,13 തീയതികളില്‍ മൂന്ന് മേഖലകളിലും പ്രതിദിനം മൂന്ന് ഷിഫ്റ്റുകളിലായി ഓരോ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ സംഘം പ്രവര്‍ത്തിക്കും. വാട്ടര്‍ അതോറിറ്റിയുടെ അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്.

ശുദ്ധജലവിതരണത്തിനായി 16.12 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കിയത്. മലിനജല നിര്‍മ്മാര്‍ജന സംവിധാനങ്ങളുടെ നവീകരണ ജോലികളും പൂര്‍ത്തിയാക്കി. സീവറേജ് സംവിധാനത്തിന്റെ മേല്‍നോട്ടത്തിനായും പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

Tags:    

Similar News