കസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; തകര്‍ന്നുവീണ ഉടന്‍ വിമാനത്തിന് തീപിടിച്ചു; വിമാനത്തില്‍ ഉണ്ടായിരുന്നത് അറുപതിലേറെ പേര്‍; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തില്‍ പെട്ടത് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം

കസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു

Update: 2024-12-25 08:33 GMT

കാസാഖിസ്ഥാന്‍: കസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു. അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ ഉടന്‍ തീപിടിച്ചു. വിമാനത്തില്‍ 60 ലേറേ പേര്‍ ഉണ്ടായിരുന്നു. കസാഖിസ്ഥാനില്‍ അക്ത്വാ നഗരത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണതെന്ന് രാജ്യത്തെ എമര്‍ജന്‍സീസ് മന്ത്രാലയം അറിയിച്ചു.

എംബ്രയെര്‍ 190 വിമാനം അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നിന്ന് റഷ്യയിലെ ചെച്‌നിയയില്‍ ഗ്ലോസ്ണിയിലേക്ക് പറക്കുകയായിരുന്നു. എന്നാല്‍ ഗ്രോസ്ണിയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം വഴി തിരിച്ചുവിട്ടു.

വിമാനത്തില്‍ 62 യാത്രക്കാരും അഞ്ച് വിമാന ജീവനക്കാരും ഉണ്ടായിരുന്നു. 12 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വിമാനം ഒരു തുറന്ന സ്ഥലത്തേക്ക് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. അടിയന്തര ലാന്‍ഡിംഗിനായി അനുമതി ചോദിച്ച വിമാനം പലതവണ വട്ടമിട്ട് പറന്നെന്നും പൊടുന്നനെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് കൂപ്പുകുത്തുകയുമായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലത്തിടിച്ച വിമാനത്തില്‍ തീ പടരുന്നതും ദൃശ്യങ്ങളില്‍ കാണാം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും ആംബുലന്‍സുകളും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

കാസ്പിയന്‍ കടലിന് മുകളിലൂടെ വിമാനം പറക്കുന്നതും ചെച്‌നിയ ലക്ഷ്യമാക്കി പോകുന്നതും ഫ്‌ളൈറ്റ് റഡാര്‍ 24 എന്ന ഓണ്‍ലൈന്‍ ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റിലെ ഡാറ്റ വ്യക്തമാക്കുന്നു. റഷ്യയുടെ വ്യോമപരിധിയില്‍ പ്രവേശിച്ച വിമാനം വിമാനത്താവളത്തിന് സമീപം വട്ടമിട്ട് പറക്കാന്‍ തുടങ്ങി. അടിയന്തര ലാന്‍ഡിങ്ങിന് അനുമതി ചോദിച്ച ശേഷം കാസ്പിയന്‍ കടല്‍തീരത്തിന് അടുത്ത് തകര്‍ന്നുവീണുവെന്ന ഫ്‌ളൈറ്റ് റഡാറില്‍ കാണിക്കുന്നു.


Tags:    

Similar News