കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുകയും മതസൗഹാര്‍ദ്ദം ശിഥിലമാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒരു സാമൂഹിക വിപത്തില്‍ നിന്നുള്ള മോചനമാണ് കോടതി വിധിയിലൂടെ സാധ്യമായത്; വെള്ളാപ്പള്ളിയുടെ 'ഇരുണ്ടയുഗം' അവസാനിക്കുന്നു; ഹൈക്കോടതി വിധി സത്യത്തിന്റെ വിജയമെന്ന് ശ്രീനാരായണ സേവാസംഘം; വെള്ളാപ്പള്ളി മൗനത്തില്‍; അപ്പീലിന് ആലോചന; വീണ്ടും സര്‍ക്കാര്‍ രക്ഷയൊരുക്കുമോ?

Update: 2026-03-13 01:27 GMT

ചേര്‍ത്തല: എസ്എന്‍ഡിപി യോഗത്തില്‍ അഴിമതിയും ധൂര്‍ത്തും നടമാടുകയും ഗുരുദേവ പാതയില്‍ നിന്ന് വ്യതിചലിച്ച് അപഥസഞ്ചാരം നടത്തുകയും ചെയ്ത വെള്ളാപ്പള്ളി നടേശന്റെ ഇരുണ്ട കാലഘട്ടത്തിന് ഹൈക്കോടതി വിധിയിലൂടെ അന്ത്യം കുറിച്ചിരിക്കുകയാണെന്ന് ശ്രീനാരായണ സേവാസംഘം. മൂന്ന് പതിറ്റാണ്ടോളം നീണ്ട ചോദ്യം ചെയ്യപ്പെടാത്ത അധികാരവാഴ്ചയ്ക്കാണ് ഇതോടെ അയോഗ്യതയുടെ കരിനിഴല്‍ വീണിരിക്കുന്നത്.

യോഗത്തെ വഴിതെറ്റിച്ച ഭരണസമിതിക്കെതിരെ പ്രൊഫ. എം.കെ. സാനു നല്‍കിയ ഹര്‍ജിയിലെ സുപ്രധാന വിധി ലക്ഷക്കണക്കിന് ധര്‍മ്മവിശ്വാസികളുടെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് സേവാസംഘം ഡയറക്ടര്‍ ബോര്‍ഡ് പ്രമേയത്തില്‍ വ്യക്തമാക്കി. വെള്ളാപ്പള്ളിയും സംഘവും നിയമം ലംഘിച്ച് അധികാരത്തില്‍ തുടരുന്നതിനെതിരെ മുന്‍പും കോടതികള്‍ അയോഗ്യത നിശ്ചയിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം സര്‍ക്കാര്‍ നീതിരഹിതമായി നടേശന് രക്ഷാകവചമൊരുക്കുകയായിരുന്നുവെന്നും ഇത്തവണയും അത്തരം ഇടപെടലുകള്‍ ഉണ്ടാകുമോ എന്ന ആശങ്കയുണ്ടെന്നും സംഘം പ്രസിഡന്റ് അഡ്വ. എന്‍.ഡി. പ്രേമചന്ദ്രനും സെക്രട്ടറി പി.പി. രാജനും പറഞ്ഞു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ തയ്യാറായിട്ടില്ല. വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ എത്തിയെങ്കിലും തലവേദനയെത്തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണെന്നാണ് ഓഫീസ് അറിയിച്ചത്. ഉത്തരവ് പകര്‍പ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് അറിയിച്ച അദ്ദേഹം, നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിവരികയാണ്. വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് നീക്കം. 1996 നവംബര്‍ 17-ന് ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി 29 വര്‍ഷത്തിന് ശേഷമാണ് പദവിയില്‍ നിന്ന് പുറത്താകുന്നത്.

വെള്ളാപ്പള്ളിക്കെതിരെയുള്ള കോടതി വിധി സത്യത്തിന്റെ വിജയമാണെന്ന് ശ്രീനാരായണ ധര്‍മ്മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. വൈകിയാണെങ്കിലും സത്യം ജയിച്ചുവെന്നും കോടതി ഉത്തരവ് പ്രകാരം ഉടന്‍ തന്നെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുകയും മതസൗഹാര്‍ദ്ദം ശിഥിലമാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒരു സാമൂഹിക വിപത്തില്‍ നിന്നുള്ള മോചനമാണ് കോടതി വിധിയിലൂടെ സാധ്യമായതെന്ന് ശ്രീനാരായണ സേവാസംഘം കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരടങ്ങുന്ന ഭരണസമിതിയെയാണ് കോടതി അയോഗ്യരാക്കിയിരിക്കുന്നത്. എസ് എന്‍ ഡി പി യോഗത്തില്‍ അഴിമതിയും ധൂര്‍ത്തും നടമാടുകയും ഗുരുവിന്റെ പാതയില്‍ നിന്നും വ്യതിചലിച്ച് അപഥ സഞ്ചാരം നടത്തുന്നതും കണ്ട് വ്രണിതഹൃദയനായ പ്രൊഫ. എം കെ സാനു നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. വെള്ളാപ്പള്ളി നടേശനും സംഘവും നിയമം ലംഘിച്ച് അധികാരത്തില്‍ തുടരുന്നതിനെതിരെ ഹൈക്കോടതി മുമ്പും അയോഗ്യത നിശ്ചയിച്ചിരുന്നു. അപ്പോഴെല്ലാം സര്‍ക്കാര്‍ നീതിരഹിതമായി നടേശന് രക്ഷാകവചമൊരുക്കുകയായിരുന്നുവെന്ന് ശ്രീനാരായണ സേവാസംഘം.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിക്കാതെ വെള്ളാപ്പള്ളി നടേശന്‍ മൗനത്തിലാണ്. വിധിയില്‍ പ്രതികരണം തേടി മാധ്യമങ്ങള്‍ എത്തിയെങ്കിലും തലവേദനയെത്തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണെന്നാണ് ഓഫീസ് അറിയിച്ചത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചു പഠിച്ചശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം അറിയിച്ചതായും ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. കോടതി ഉത്തരവിനെത്തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ നിയമ വിദഗ്ധരുമായി ആശയവിനിമയം നടത്തിയതായാണു വിവരം. വരുംദിവസങ്ങളില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനും ആലോചനയുണ്ട്.

1996 നവംബര്‍ 17ന് ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം തുടര്‍ച്ചയായി സാരഥ്യം വഹിച്ചത്. വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയുന്നത് 29 വര്‍ഷങ്ങള്‍ക്കുശേഷമാണ്. ഇത്രയും കാലം തുടര്‍ച്ചയായി ആ പദവിയിലിരുന്ന മറ്റൊരാളില്ല. 1996 നവംബര്‍ 17നാണ് അദ്ദേഹം ജനറല്‍ സെക്രട്ടറിയായത്. ആവര്‍ഷം തന്നെ ഫെബ്രുവരി മൂന്നിന് എസ്.എന്‍. ട്രസ്റ്റിന്റെ സെക്രട്ടറി സ്ഥാനമേറ്റെടുത്തതിന്റെ തുടര്‍ച്ചയായാണ് ചുമതല കിട്ടിയത്. അന്ന് 26ാമത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു വെള്ളാപ്പള്ളി. 1996ല്‍ കെ.ഗോപിനാഥന്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ചുമതലയിലെത്തിയത്.

എസ്.എന്‍.ഡി.പി യോഗത്തിന്റെ ഭരണം അഡ്മിനിസ്‌ട്രേറ്ററെയോ റിസീവറെയോ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് പ്രഫ. എം.കെ.സാനു ഉള്‍പ്പെടെയുള്ളവര്‍ 2024ല്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്. നിലവിലെ ഭരണസമിതിയെയും ഹൈകോടതി അയോഗ്യരാക്കിയിട്ടുണ്ട്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹരജി. 2014ലാണ് ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് നടന്നത്. 2019ല്‍ വീണ്ടും നടക്കേണ്ടതാണെങ്കിലും കോവിഡ് കാരണം മുടങ്ങി.

Similar News