വെള്ളം ഒഴുക്കി വിടുകയല്ലേ ജലസേചന വകുപ്പിന്റെ ജോലി? പിന്നെന്തിനാണ് മണ്ണ് നീക്കം ചെയ്യുന്ന കാര്യത്തില്‍ ഇത്ര വെപ്രാളം? മണ്ണ് അവരുടെ വിഷയമല്ലല്ലോ! കരിമണല്‍ ലോബിയും സ്പില്‍വേ ഷട്ടറുകളും; പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്; വൈകിയ തീരുമാനങ്ങള്‍; പ്രളയത്തേക്കാള്‍ വലുത് കരിമണല്‍ കൊള്ള; തോട്ടപ്പള്ളിയില്‍ നടന്നത് സമാനതകളില്ലാത്ത അഴിമതി ?
ഇടുക്കി: 2018-ലെ മഹാപ്രളയം കേവലം പ്രകൃതിക്ഷോഭമല്ല, മറിച്ച് കരിമണല്‍ ലോബിക്ക് വേണ്ടി സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ പരിണതഫലമാണെന്ന ആരോപണം ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തോട്ടപ്പള്ളി സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയത് കരിമണല്‍ കടലിലേക്ക് ഒലിച്ചുപോകാതിരിക്കാനാണെന്നും ഇതിനായി സര്‍ക്കാര്‍ ബോധപൂര്‍വ്വം ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
തോട്ടപ്പള്ളി സ്പില്‍വേ തുറക്കാത്തത് താഴെയുള്ള മണല്‍ത്തിട്ട ഒലിച്ചുപോകും എന്ന ഭയം മൂലമാണ്. 2018-ലും 2019-ലും സര്‍ക്കാരിന്റെ പ്രധാന ഉത്കണ്ഠ ഈ കരിമണലായിരുന്നു. 'വെള്ളം ഒഴുക്കി വിടുകയല്ലേ ജലസേചന വകുപ്പിന്റെ ജോലി? പിന്നെന്തിനാണ് മണ്ണ് നീക്കം ചെയ്യുന്ന കാര്യത്തില്‍ ഇത്ര വെപ്രാളം? മണ്ണ് അവരുടെ വിഷയമല്ലല്ലോ,' എന്ന് കുഴല്‍നാടന്‍ ചോദിച്ചു. നാട്ടില്‍ നാളുകളായി നടക്കുന്ന ഈ കൊള്ളയുടെ വിലയാണ് കേരളം പ്രളയത്തിലൂടെ അനുഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 മേയ് 31-ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ വിശദാംശങ്ങളും കുഴല്‍നാടന്‍ പുറത്തുവിട്ടു. മഴയ്ക്ക് മുന്‍പ് സ്പില്‍വേയ്ക്ക് സമീപത്തെ മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നു. പ്രളയം തടയുന്നതിനേക്കാള്‍ സര്‍ക്കാരിന് പ്രധാനം കരിമണലായിരുന്നുവെന്നതിന് ഇത് തെളിവാണ്. 2019-ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണല്‍ മാറ്റാനാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു.
പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലൂടെ കുതിച്ചെത്തിയ പ്രളയജലം കുട്ടനാടിനെ മുക്കിയപ്പോഴും സ്പില്‍വേയിലെ 40 ഷട്ടറുകളില്‍ 20 എണ്ണം മാത്രമാണ് തുറന്നിരുന്നത്. ബാക്കി 20 ഷട്ടറുകള്‍ കൂടി തുറക്കാന്‍ അന്നത്തെ ജലസേചന വകുപ്പ് മെക്കാനിക്കല്‍ വിഭാഗത്തിന് അനുമതി നല്‍കിയില്ല. ഓഗസ്റ്റ് 15-ന് പ്രളയം രൂക്ഷമായിട്ടും കരിമണല്‍ ലോബിയെ സഹായിക്കാന്‍ ഷട്ടറുകള്‍ അടച്ചിട്ടു. ഒടുവില്‍ ജനപ്രതിനിധികളുടെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഓഗസ്റ്റ് 18-നാണ് ബാക്കി ഷട്ടറുകള്‍ തുറന്നത്. അപ്പോഴേക്കും കുട്ടനാടും കിഴക്കന്‍ മേഖലകളും സര്‍വ്വനാശം നേരിട്ടുകഴിഞ്ഞിരുന്നു.
അന്ന് സ്വകാര്യ കമ്പനിയാണ് തോട്ടപ്പള്ളിയില്‍ മണല്‍ നീക്കം ചെയ്തിരുന്നത്. പിന്നീട് പൊതുമേഖലാ സ്ഥാപനങ്ങളെ മറയാക്കി ഖനനം തുടരുകയായിരുന്നു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഖനനം നിര്‍ത്തിവെച്ചത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന പേരില്‍ ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ കുഴല്‍നാടന്‍ ഉയര്‍ത്തുന്ന ഈ തെളിവുകള്‍ തിരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിന് വലിയ തലവേദനയാകുകയാണ്.
തോട്ടപ്പള്ളി സ്പില്‍വേ തുറക്കാത്തത് താഴെയുള്ള മണല്‍ത്തിട്ട മുഴുവന്‍ ഒലിച്ചുപോകും എന്നതിനാലാണെന്നും 2018-ലും 2019-ലും ഇവരുടെ പ്രധാന ഉത്കണ്ഠ ഈ മണ്ണാണെന്നും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. അല്ലെങ്കില്‍ എന്തിനാണ് ജലസേചന വകുപ്പ് ഈ മണ്ണെടുക്കുന്ന കാര്യത്തില്‍ വെപ്രാളപ്പെടണം. മണ്ണ് അവരുടെ കണ്‍സേണ്‍ അല്ലല്ലോ. വെള്ളം ഒഴുക്കിയാല്‍ പോരേ എന്നും അദ്ദേഹം ചോദിച്ചു. നാളുകളായി നാട്ടില്‍ നടക്കുന്ന കൊള്ളയാണിതെന്നും അതിന്റെ പേരില്‍ കേരളം അനുഭവിച്ചതാണെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
2019 മേയ് 31-ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ വിശദാംശങ്ങളും അദ്ദേഹം പുറത്തുവിട്ടു. മഴയ്ക്ക് മുമ്പ് തോട്ടപ്പിള്ളി സ്പില്‍വേക്ക് സമീപമുള്ള മണ്ണ് നീക്കംചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും പ്രളയം തടയുന്നതിനേക്കാള്‍ സര്‍ക്കാരിന് പ്രധാനം കരിമണലായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. 2019-ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണല്‍ മാറ്റാനാണെന്ന ഗുരുതര ആരോപണവും മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചു. 2018ലെ മഹാപ്രളയം കുട്ടനാട്ടിലും കിഴക്കന്‍ മേഖലകളിലും സര്‍വനാശം വിതച്ച ശേഷമാണ് നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ സ്പില്‍വേയുടെ 20 ഷട്ടറുകള്‍ തുറന്നത്.
ഷട്ടറുകള്‍ പൂര്‍ണമായും തുറക്കാത്തതിനാല്‍ കടലിലേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടു. കുട്ടനാടും ആലപ്പുഴ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും പത്തനംതിട്ട ജില്ലയും പ്രളയത്തില്‍ മുങ്ങി. ബാക്കിയുള്ള 20 ഷട്ടറുകള്‍ കൂടി തുറക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഫലമുണ്ടായില്ല. പ്രളയജലം വീടുകള്‍ക്ക് മുകളിലൂടെ ഒഴുകിയിട്ടും ബാക്കി ഷട്ടറുകള്‍ ഉയര്‍ത്താന്‍ ജലസേചന വകുപ്പിന്റെ മെക്കാനിക്കല്‍ വിഭാഗത്തിന് അനുമതി ലഭിച്ചില്ല. ഒടുവില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്‍പ്പെടെ ജനപ്രതിനിധികള്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയതോടെയാണ് ഓഗസ്റ്റ് 18ന് ബാക്കി 20 ഷട്ടറുകള്‍ തുറന്നത്.
അപ്പോഴേക്കും പ്രളയ ജലം കയറി വീടും വസ്തുക്കളും ഉപകരണങ്ങളും കച്ചവട സ്ഥാപനങ്ങളും നശിച്ചു കഴിഞ്ഞിരുന്നു. അന്നു ജലസേചന വകുപ്പ് കരാര്‍ നല്‍കിയ സ്വകാര്യ കമ്പനിയാണു പൊഴിമുഖത്തെ മണല്‍ നീക്കിയിരുന്നത്. 2019 മേയിലാണ് പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎല്ലിനും ഐആര്‍ഇയ്ക്കും തോട്ടപ്പള്ളിയില്‍ നിന്ന് മണല്‍ നീക്കം ചെയ്യാന്‍ അനുമതി നല്‍കിയത്. 2019 മുതല്‍ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം തുടങ്ങി. ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടലിലാണ് കഴിഞ്ഞവര്‍ഷം അതു നിര്‍ത്തിവച്ചത്.
